ഡാളസ് സയോൺ ചർച്ചിൽ ഉപവാസ പ്രാർത്ഥന നവം.14 മുതൽ
ഡാളസ്: ഡാളസ് സയോൺ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ നവംബർ 14 വെള്ളിയാഴ്ച മുതൽ - 16 ഞായറാഴ്ച വരെ ഉപവാസ പ്രാർത്ഥനകളും, പ്രത്യേക കൂടി വരവുകളും സഭാ ആരാധനാലയത്തിൽ (1620 E. Arapaho Road, Richardson, TX) നടക്കും.
നവംബർ 14 ന് വൈകിട്ട് 7 നും , 15 ശനിയാഴ്ച രാവിലെ 10 നും, വൈകിട്ട് 7 നും , 16 ഞായറാഴ്ച രാവിലെ 9 നും , 11 മണിക്കും ആണ് പ്രാർത്ഥനാ കൂടിവരവുകൾ. ശനിയാഴ്ച നടക്കുന്ന മീറ്റിംഗുകളിൽ പാസ്റ്റർ ബാബു ചെറിയാൻ പ്രസംഗിിക്കും.സയോൺ ചർച്ച് വർഷിപ്പ് ടീം സംഗീതാരാധനയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ ജെസ്റ്റിൻ സാബു, പാസ്റ്റർ ബിജു ഡാനിയേൽ, പാസ്റ്റർ ജിജോ ജോയി എന്നിവർ നേതൃത്വം നല്കും.
വാർത്ത: സാം മാത്യു, ഡാളസ്

