പിവൈപിഎ കോട്ടയം സൗത്ത് - പ്രവർത്തനങ്ങൾക്ക് തുടക്കമായി

പിവൈപിഎ കോട്ടയം സൗത്ത് - പ്രവർത്തനങ്ങൾക്ക് തുടക്കമായി

കോട്ടയം:  പിവൈപിഎ കോട്ടയം സൗത്ത് സെന്ററിന്റെ 2025-2028 വർഷത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയുടെ പ്രവർത്തന ഉദ്ഘാടനം  ജൂൺ 15 ന് ഐപിസി ബെഥേൽ കൈതമറ്റം സഭയിൽ നടന്നു. 

പിവൈപിഎ പ്രസിഡന്റ് ബിജിൽ ചെറിയാൻ അധ്യക്ഷത വഹിച്ചു. കോട്ടയം സൗത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോയ് ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു. പിവൈപിഎ കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ ഇവാ. മോൻസി പി മാമ്മൻ മുഖ്യ സന്ദേശം നൽകി. എബ്രായ ബാലന്മാരെപോലെ ഈ കാലഘട്ടത്തിൽ പി വൈ പി എ പ്രവർത്തകർ വേറിട്ടു നിൽക്കണമെന്ന് അദ്ദേഹം ഉത്ബോധിപ്പിച്ചു.

പിവൈപിഎ സെക്രട്ടറി  ഫെന്നി സാം ജോൺ പ്രവർത്തന വർഷത്തിലെ പ്രോഗ്രാമുകൾ  വിശദീകരിച്ചു.  പുതിയ ഭാരവാഹികളെ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ വിൻസി ജി.ഫിലിപ്പ് അനുഗ്രഹിച്ചു പ്രാർത്ഥിച്ചു. പിവൈപിഎ കോട്ടയം സൗത്ത് സെന്റർ ഈ വർഷം ജീവൻ ജ്യോതി കൗൺസിലിംഗ് സെന്ററുമായി ചേർന്ന് ആരംഭം കുറിക്കുന്ന "Mind Brigde" എന്ന കൗൺസിലിംഗ് പ്രൊജക്ടിന്റെ ഉദ്ഘാടനം സെന്റർ സെക്രട്ടറി പാസ്റ്റർ സുധീർ വർഗീസ്‌ നിർവഹിച്ചു. 

 സുപ്രസിദ്ധ ക്രിസ്തീയ ഗായകൻ  ഡാനിയേൽ തോമസ് പിവൈപിഎ അംഗങ്ങൾ ഉൾപ്പെട്ട ഓർക്കേസ്ട്രാ ടീമിനോട് ചേർന്ന് സംഗീത ശുശ്രുഷക്ക് നേതൃത്വം നൽകി. 

സെന്റർ ട്രഷറർ  ബെന്നി പുള്ളോലിക്കൽ, സൺഡേ സ്കൂൾ സൂപ്രണ്ട്  സജി നടുവത്ര , സെന്റർ ജോയിന്റ് സെക്രട്ടറി  ചെറിയാൻ പി കുരുവിള എന്നിവർ ആശംസ സന്ദേശങ്ങൾ അറിയിച്ചു.

ജോയിന്റ് സെക്രട്ടറി  പോൾസൺ ടി സ്കറിയ സ്വാഗതവും സോണൽ റെപ്രെസെൻറെറ്റീവ്  ആശിഷ് ബാബു നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് പാസ്റ്റർ രോഹിത് തോമസ് പ്രാർത്ഥിച്ചു.