ഐപിസി കോട്ടയം സൗത്ത് സെന്‍റര്‍ സണ്ടേസ്കൂള്‍ പ്രവര്‍ത്തനോദ്ഘാടനം ജൂണ്‍ 22 ന്

ഐപിസി കോട്ടയം സൗത്ത് സെന്‍റര്‍ സണ്ടേസ്കൂള്‍ പ്രവര്‍ത്തനോദ്ഘാടനം ജൂണ്‍ 22 ന്

വാർത്ത: സജിനടുവത്ര

കോട്ടയം: ഐപിസി സണ്ടേസ്കൂള്‍സ് അസോസിയേഷന്‍ കോട്ടയം സൗത്ത് സെന്‍റര്‍ പ്രവര്‍ത്തനോദ്ഘാടനം ജൂണ്‍ 22 ഞായറാഴ്ച വൈകുന്നേരം 3.30നു തലപ്പാടി ശാലേം സഭാഹാളില്‍ നടക്കും. സണ്ടേസ്കൂള്‍ സൂപ്രണ്ട് സജി നടുവത്ര അധ്യക്ഷത വഹിക്കും. സെന്‍റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ ജോയി ഫിലിപ്പ് ഉദ്ഘാടനം നിര്‍വഹിക്കും. സണ്ടേസ്കൂള്‍ കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ തോമസ് മാത്യു ചാരുവേലില്‍ മുഖ്യസന്ദേശം നല്‍കും. സണ്ടേസ്കൂള്‍ കേരളാ സ്റ്റേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി പുള്ളോലിക്കല്‍ ആശംസാസന്ദേശം നല്‍കും. 10, 12 ക്ലാസുകളില്‍ ഫുള്‍ എപ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് വൈസ് പ്രസിഡന്‍റ് പാസ്റ്റര്‍ വിന്‍സി ജി. ഫിലിപ്പ്, സെക്രട്ടറി പാസ്റ്റര്‍ സുധീര്‍ വര്‍ഗീസ്, ജോ. സെക്രട്ടറി ചെറിയാന്‍ പി. കുരുവിള എന്നിവര്‍ മെമെന്‍റോയും ക്യാഷ് അവാര്‍ഡുകളും നല്‍കും. ഡെപ്യൂട്ടി സൂപ്രണ്ട് മനു കെ. ജോണ്‍, സെക്രട്ടറി ആന്‍ഡ്രൂസ് ഏബ്രഹാം, ജോ. സെക്രട്ടറി ബിബിന്‍ മാത്യു, ട്രഷറര്‍ ബിനോ വര്‍ക്കി എന്നിവര്‍ നേതൃത്വം നല്‍കും.

Advertisement