പ്രതികൂല സാഹചര്യങ്ങളിൽ ശുശ്രൂഷകർ പതറിപോകരുത്: ഡോ.വർഗീസ് ഫിലിപ്പ്
പാസ്റ്റർ ലാൻസൺ പി.മത്തായി
ബെംഗളുരു: പ്രതികൂല സാഹചര്യങ്ങളിൽ ശുശ്രൂഷകർ പതറിപോകരുതെന്ന് പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് പ്രസ്താവിച്ചു.
ഐപിസി കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനത്തിൻ്റെ സമാപന ദിന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
''നാം നേരിടുന്ന എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിടാനുള്ള കരുത്ത് നൽകുന്നവനാണ് കർത്താവ്. മരണ ശക്തികളെ പോലും അതിജീവിച്ച അവിടുത്തെ വാഗ്ദ്ധാനങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്നവർക്ക് ഒരു സാഹചര്യത്തിലും തകർന്ന് പോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐപിസി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡന്റ്റ് പാസ്റ്റർ കെ.വി. ജോസ് അധ്യക്ഷനായിരുന്നു.

സ്റ്റേറ്റ് സെക്രട്ടറി വർഗീസ് മാത്യു , ഡോ. ബിജു ചാക്കോ, എൻ.സി. ഫിലിപ്പ് എന്നിവരും സമാപന ദിനസമ്മേളനത്തിൽ പ്രസംഗിച്ചു.
ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്‌സ് ഹാളിൽ നടന്ന സമ്മേളനം തിരുവത്താഴ ശുശ്രൂഷയോടെയാണ് സമാപിച്ചത്. .
"ദൈവരാജ്യം വചനത്തിലല്ല ശക്തിയി ലത്രെ ആകുന്നു' എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി പാസ്റ്റർമാരായ വിൽസൺ ജോസഫ്, ഡോ. ബിജു ചാക്കോ, പാസ്റ്റർ ബിജു മാത്യു തുടങ്ങി വിവിധ ആത്മീയ നേതാക്കൾ സമ്മേളനത്തിൽ പ്രസംഗിച്ചു .
25 സെൻ്ററുകളും 21 ഏരിയായുമടങ്ങുന്ന കർണാടകയുടെ വിവിധയിടങ്ങളിൽ നിന്നുള്ള ആയിരത്തോളം ശുശ്രൂഷകർ സമ്മേളനത്തിൽ പങ്കെടുത്തു.
ഐപിസി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡന്റ്റ് പാസ്റ്റർ കെ.വി. ജോസ്, സെക്രട്ടറി പാസ്റ്റർ വർഗീസ് മാത്യു, ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ പി.പി. ജോസഫ്, പി.പോൾസൺ, ട്രഷറർ ഷാജി പാറേൽ എന്നിവർ നേതൃത്വം നൽകി.


