പെന്തെക്കോസ്ത് വിഭാഗം ആതുര സേവനങ്ങൾക്ക് നൽകുന്ന പ്രാധാന്യം അഭിനന്ദനാർഹം: മന്ത്രി മോൻസ് ജോസഫ്
കുമ്പനാട്: പെന്തെക്കോസ്ത് വിഭാഗം ആതുര സേവനങ്ങൾക്ക് നൽകുന്ന പ്രാധാന്യം അഭിനന്ദനാർഹമാണെന്നും അർഹരുടെ കണ്ണീരൊപ്പുന്ന പ്രവത്തങ്ങളിലൂടെ സമൂഹത്തിനു വലിയ സംഭാവനകളാണ് ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ കേരള സ്റ്റേറ്റ് നേതൃത്വം ചെയ്യുന്നതെന്നും മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. ഐപിസി കേരള സ്റ്റേറ്റിന്റെ നേതൃത്വത്തിൽ ഐപിസി മാരാമൺ ഹാളിൽ നടന്ന വിദ്യാഭ്യാസ സഹായ വിതരണോൽഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഐപിസി കേരള സ്റ്റേറ്റ് നേതൃത്വത്തിന് വി.ഡി. സതീശൻ നയിക്കുന്ന സംസ്ഥാന മന്ത്രിസഭയുടെ പൂർണ്ണപിന്തുണയും അഭിനന്ദങ്ങളും അദ്ദേഹം അറിയിച്ചു. ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസ് അദ്ധ്യക്ഷത വഹിച്ചു. തിരുവല്ല എം.എൽ.എ വർഗീസ് മാമ്മൻ, എബ്രഹാം കലമണ്ണിൽ എന്നിവർ സന്നിഹിതനായിരുന്നു.
പാസ്റ്റർ കെ.സി. തോമസ് മന്ത്രി മോൻസ് ജോസഫിനും, പാസ്റ്റർ കെ.സി. ജോൺ, എം.എൽ.എ. വർഗീസ് മാമ്മനും മെമെന്റോ നൽകി ഐപിസി കേരള സ്റ്റേറ്റിന്റെ ആദരവ് അറിയിച്ചു. ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഷിബു നെടുവേലിൽ, സെക്രട്ടറി ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, ജോയിന്റ് സെക്രട്ടറി പാസ്റ്റർ കെ.സി. ഉമ്മൻ, ട്രഷറർ ബിനു വി. ജോർജ്, എബ്രഹാം
Advertisement
























































