സുവിശേഷ ശബ്ദവുമായി കോട്ടയം സൗത്ത് പിവൈപിഎ കാസർഗോഡിൽ
കാസർഗോഡ് : പിവൈപിഎ കോട്ടയം സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ദ്വിദിന കൺവൻഷനും പരസ്യയോഗങ്ങളും ഏപ്രിൽ 17, 18 തീയതികളിൽ കാസർഗോഡ് ചെറുവത്തൂരിൽ നടക്കും. ഐപിസി കോട്ടയം സൗത്ത് സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൻസി ജി ഫിലിപ്പ് ഉത്ഘാടനം നിർവഹിക്കും. പാസ്റ്റർ ഷിജു ആന്റണി, പാസ്റ്റർ വിപിൻ പള്ളിപ്പാട്* എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.
കോട്ടയം സൗത്ത് സെന്റർ പിവൈപിഎ ക്വയറിനോട് ചേർന്നു ബ്രദർ ഡാനിയൽ തോമസ് സംഗീത ശുശ്രൂഷ നിർവഹിക്കും. ഐപിസി കോട്ടയം സൗത്ത് സെന്ററിന്റെ മിഷൻ പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന ഐപിസി കാസർഗോഡ് സെന്ററുമായി സഹകരിച്ചാണ് മീറ്റിംഗുകൾ ക്രമീകരിച്ചിരിക്കുന്നത്. സുവിശേഷ പ്രവർത്തനങ്ങൾ ദുർലഭമായിരിക്കുന്ന ഇടങ്ങളിൽ സുവിശേഷകരെ പ്രവർത്തനങ്ങളിൽ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പരസ്യയോഗങ്ങൾ, മിഷൻ യാത്ര, സുവിശേഷ യോഗങ്ങൾ, സാമൂഹ്യ സേവനം എന്നീ ദൗത്യങ്ങൾ സമന്വയിപ്പിച്ചു ഈ പ്രോഗ്രാമുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇതിനോടൊപ്പം കാസർഗോഡ് മേഖലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് വേണ്ടി വിദ്യാഭ്യാസ ആവശ്യത്തിനായി പഠന ഉപകരണങ്ങളുടെ വിതരണവും നടക്കും.

