ഐപിസി കേരള സ്റ്റേറ്റ് ജനറൽബോഡിയും തിരഞ്ഞെടുപ്പും ജൂൺ 10 ന് കുമ്പനാട് മുട്ടുമണ്ണിൽ
കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്‌ത് ദൈവസഭയെ പുതുയുഗ പിറവിയിലേക്ക് നയിക്കുവാൻ കേരള സ്റ്റേറ്റ് കൗൺസിലിൻ്റെ പുതിയ ടേമിലേക്കുള്ള സാരഥികൾ ഇന്നു (10/6/2026, ബുധൻ) ചുമതലയേൽക്കും.
രാവിലെ 9 ന് കുമ്പനാട് മുട്ടുമൺ ഐസിപിഎഫ് ഒലിവ് ക്യാംപ് സെൻ്ററിൽ നടക്കുന്ന ത്രൈവാർഷിക ജനറൽബോഡിയിൽ ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി.തോമസ് അധ്യക്ഷത വഹിക്കും. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.എം.ഫിലിപ്പ് കണക്കുകളും അവതരിപ്പിക്കും. തുടർന്ന് 84 അംഗ സ്റ്റേറ്റ് കൗൺസിലിനെ തിരഞ്ഞെടുക്കും.
പ്രസിഡൻ്റായി പാസ്റ്റർ കെ.സി.തോമസ്, വൈസ് പ്രസിഡൻ്റ്- പാസ്റ്റർ ഷിബു നെടുവേലിൽ, സെക്രട്ടറി - പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ജോയിൻ്റ് സെക്രട്ടറിമാർ - പാസ്റ്റർ കെ.സി.ഉമ്മൻ, ബ്രദർ ഗ്ലാഡ്സൺ ജേക്കബ്, ട്രഷറർ - ബിനു വി. ജോർജ് എന്നിവർ നൽകിയ പത്രികകളും അംഗീകരിക്കും. ഇലക്ഷൻ കമ്മീഷണർ ജോൺ തോമസ്, റിട്ടേണിങ്ങ് ഓഫീസർമാരായ ജോൺ മാത്യു, ബെന്നി കൊച്ചുവടക്കേൽ, കെ.എസ്. ജോസ് എന്നിവർ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കും.
തുടർന്ന് 2026 -2029 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഐപിസി മുൻ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ഡോ. കെ.സി.ജോൺ നിർവഹിക്കും. പാസ്റ്റർ കെ.സി.തോമസ് അധ്യക്ഷത വഹിക്കും. സഭകളിൽ നിന്നുള്ള പ്രതിനിധികൾക്ക് രാവിലെ 9 മുതൽ റജിസ്ട്രേഷൻ നടത്താമെന്ന് സ്റ്റേറ്റ് ഭാരവാഹികൾ പത്രകുറിപ്പിലൂടെ അറിയിച്ചു.
വാർത്ത: ജോജി ഐപ്പ് മാത്യൂസ്
Advt


