AGIC ഖത്തർ ചാപ്റ്റർ ഗ്രാഡുവേഷൻ മെയ് 16 ന്

AGIC ഖത്തർ ചാപ്റ്റർ ഗ്രാഡുവേഷൻ മെയ് 16 ന്

ദോഹ: അസംബ്ലീസ് ഓഫ് ഗോഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗൺസിലിങിന്റെ (AGIC) PGDCC (Post Graduate Diploma in Clinical Counselling), CLSE (Certificate in Life Skill Education) എന്നിവയുടെ ബിരുദദാനം മെയ് 16 ശനിയാഴ്ച  ഐഡിസിസി കോംപ്ലക്സ് ബിൽഡിംഗ് നമ്പർ 2 ലെ ദോഹ ഏജി (Hall #6) ഹാളിൽ  വൈകീട്ട് 6.30 നു നടക്കും.  ഡയറക്ടർ ഡോ. സന്തോഷ് ജോൺ ബിരുദദാനം നിർവ്വഹിക്കും. ഏജി ഖത്തർ സെക്ഷൻ കോർഡിനേറ്റർ പാസ്റ്റർ പി.എം. ജോർജ്ജ് മുഖ്യാതിഥിയായിരിക്കും. ദോഹ ഏജി ക്വയർ ഗാനങ്ങൾ ആലപിക്കും.

ഖത്തർ ചാപ്റ്റർ കോർഡിനേറ്റർ പാസ്റ്റർ റോയി വർഗീസ്, അക്കാഡമിക് ഡീൻ അബ്രഹാം കൊണ്ടാഴി, പ്രോഗ്രാം കോർഡിനേറ്റർ ബിജോ മാത്യു തുടങ്ങിയവർ നേതൃത്വം നൽകും.

വിവരങ്ങൾക്ക് : പാസ്റ്റർ റോയി വർഗീസ് (55245774), ബിജോ മാത്യു (5016 0093)