ഐപിസി കുവൈറ്റ്‌ റീജിയൻ സോദരി സമാജം ഓഗസ്റ്റ് 24 നാളെ പ്രാർത്ഥനാ ദിനം ആചരിക്കും

ഐപിസി കുവൈറ്റ്‌ റീജിയൻ സോദരി സമാജം ഓഗസ്റ്റ് 24 നാളെ പ്രാർത്ഥനാ ദിനം ആചരിക്കും

കുവൈറ്റ്: ഐപിസി കുവൈറ്റ്‌ റീജിയൻ സഹോദരീ സമാജത്തിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 24 നാളെ പ്രാർത്ഥനാ ദിനം ആചരിക്കും. 24 മണിക്കൂർ ദൈർഖ്യമുള്ള ചെയിൻ പ്രയർ രാവിലെ 6 മണി മുതൽ ആരംഭിക്കും. കൂടാതെ  കുവൈറ്റ്‌ സമയം രാവിലെ 9:30 മുതൽ 11:30  വരെ സൂമിലൂടെ പൊതുയോഗവും നടക്കും. ഐപിസി പെനിയേൽ സഭാ ശുഷ്രൂഷകൻ പാസ്റ്റർ എ.റ്റി ജോൺസൺ അധ്യക്ഷത വഹിക്കും. സിസ്റ്റർ ഗ്രേസി ഉമ്മൻ മുഖ്യ സന്ദേശം നൽകും. കേരളത്തിലെ ദുരന്ത ബാധിത പ്രദേശമായ വയനാട്ടിൽ നിന്നുമുള്ള പ്രതിനിധികളുടെ അനുഭവസാക്ഷ്യവും, പ്രത്യേക പ്രാർത്ഥനയും സംഘടിപ്പിക്കും. പിസികെ കൊയർ ഗാന ശുഷ്രൂഷകൾക്ക് നേതൃത്വം നൽകും.

Advertisement 

Advertisement