ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം ഐപിസി മലബാർ മേഖലയും; വിപുലമായ ക്യാമ്പയിനുകൾ സംഘടിപ്പിക്കും

ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം ഐപിസി മലബാർ മേഖലയും; വിപുലമായ ക്യാമ്പയിനുകൾ സംഘടിപ്പിക്കും

കോഴിക്കോട്: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 'തൂഫാൻ' ലഹരിവിരുദ്ധ ജനകീയ ക്യാമ്പയിന് ഐ.പി.സി (ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ) മലബാർ മേഖല പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി മലബാർ മേഖലയിലെ വിവിധ ജില്ലകളിൽ വിപുലമായ ലഹരിവിരുദ്ധ പരിപാടികൾ നടപ്പിലാക്കാൻ തീരുമാനിച്ചു.

ജൂലൈ 13-ന് കോഴിക്കോട്ട് നടന്ന പ്രത്യേക സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഐ.പി.സി മലബാർ മേഖല പ്രസിഡൻ്റ് പാസ്റ്റർ ബാബു എബ്രഹാം യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെ പ്രാദേശിക സഭകളുടെ നേതൃത്വത്തിൽ ഇതര സാമൂഹിക സംഘടനകളുമായി സഹകരിച്ചായിരിക്കും ക്യാമ്പയിൻ സംഘടിപ്പിക്കുക. ഇതിന്റെ ഭാഗമായി വിവിധയിടങ്ങളിൽ ലഹരിവിരുദ്ധ സന്ദേശയാത്ര, പരസ്യ യോഗങ്ങൾ, ലഘുനാടകം, മാജിക് ഷോ, പപ്പറ്റ് ഷോ തുടങ്ങിയ വിവിധ പരിപാടികൾ നടത്തുമെന്ന് മേഖല സെക്രട്ടറി പാസ്റ്റർ ഫിജി ഫിലിപ്പ്, പ്രോഗ്രാം കോർഡിനേറ്റർ സജി മത്തായി കാതേട്ട് എന്നിവർ അറിയിച്ചു.

വൈസ് പ്രസിഡണ്ടുമാരായ പാസ്റ്റർ ചാക്കോ ദേവസ്യ, പാസ്റ്റർ ജെയിംസ് വർഗീസ്, പാസ്റ്റർ എം കെ ജോയ്, ജോയിൻ സെക്രട്ടറിമാരായ പാസ്റ്റർ പി ഡി രമേഷ്, പാസ്റ്റർ ബേബി വി കുര്യാക്കോസ്,  പി വി മാത്യു,  എബ്രഹാം വടക്കേത്ത്, ട്രഷറർ  ജോർജ് തോമസ്, പ്രയർ കോഡിനേറ്റേഴ്സ് പാസ്റ്റർ റെജി ഗോവിന്ദാപുരം, പാസ്റ്റർ വി ടി അന്ത്രയോസ്, മീഡിയ കോഡിനേറ്റർ  സന്ദീപ് വിളമ്പുകണ്ടം തുടങ്ങിയവരും മറ്റു മേഖല ഭാരവാഹികളും പങ്കെടുത്തു.

Advertisement