പരീക്ഷകളിൽ പതറാതെ ജയാളിയാകുക : പാസ്റ്റർ ഷാജി യോഹന്നാൻ
ബഹറിൻ പരീക്ഷകളിൽ പതറാതെ ജയാളിയാകാൻ ക്രിസ്തുവിലുള്ള വിശ്വാസം മുറുകെ പിടിക്കണമെന്ന് പാസ്റ്റർ ഷാജി :യോഹന്നാൻ പ്രസ്താവിച്ചു ഗുഡ് ന്യൂസ് തസ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ ബഹറിൻ ചാപ്റ്റർ നടത്തിയ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മറ്റുള്ളവരെ ബലപ്പെടുത്തേണ്ടതിനായി നമ്മെ ശക്തീകരിച്ച് ഒരുക്കുവാനാണ് പരീക്ഷകളും, പരിശോധനകളും ദൈവം അനുവദിക്കുന്നതെന്നും മോശെ, ഇയ്യോബ്, ദാനിയേൽ, , പത്രൊസ്, പൗലൊസ് എന്നിങ്ങനെ വളരെ പ്രയോജനപ്പെട്ട ഏവരെയും ഇപ്രാകാരംപരീക്ഷകളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
അവരുടെയെല്ലാം പരീക്ഷകളിൽ തെളിയിക്കപ്പെട്ടത് ആത്മീയതയാണ്. പരീക്ഷകളിൽ ദൈവം രക്ഷാവഴി തുറക്കും. പരീക്ഷകളിൽ അധികം കൊള്ളാവുന്നവരായി തെളിയുന്നവർക്ക് ജീവകിരീടം ഉണ്ട്.
പാസ്റ്റർ ബോസ് വർഗീസ് പ്രാരംഭ പ്രാർത്ഥന നടത്തി. പാസ്റ്റർ ഏബ്രഹാം വെൺമണി അധ്യക്ഷത വഹിച്ചു. സിസ്റ്റർ ലിസാ ബിജു ഗീതങ്ങൾ ആലപിച്ചു. പാസ്റ്റർ ബിജു ഹെബ്രോൻ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി നന്ദി പ്രകാശിപ്പിച്ചു. ഗുഡ്ന്യൂസിനെ പ്രതിനിധീകരിച്ച് ടോണി ചെവ്വുക്കാരൻ ആശംസ പ്രകാശിപ്പിച്ചു. പാസ്റ്റർ ലിജോ മാത്യു സമാപന പ്രാർത്ഥന നടത്തി

