ഐപിസി മണക്കാല ശാലേം പാഴ്‌സനേജ് സമർപ്പണം ഡിസം. 20 ന് 

ഐപിസി മണക്കാല ശാലേം പാഴ്‌സനേജ് സമർപ്പണം ഡിസം. 20 ന് 

മണക്കാല: ഐപിസി മണക്കാല ശാലേം സഭ പുതുതായി പണികഴിപ്പിച്ച പാഴ്‌സനേജിൻ്റെ സമർപ്പണ ശുശ്രൂഷയും അടൂർ വെസ്റ്റ് സെൻ്റർ മാസയോഗവും  ഡിസം.20 ന് രാവിലെ 9 ന് നടക്കും. ഐപിസി മുൻ ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് സമർപ്പണ ശുശ്രൂഷ നിർവഹിക്കും. കൊട്ടാരക്കര മേഖല പ്രസിഡൻ്റ് പാസ്റ്റർ ബെഞ്ചമിൻ വർഗിസ്, സെൻ്റർ ശുശ്രഷകൻ പാസ്റ്റർ തോമസ് തോമസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ പി.കെ ജോൺസൺ അധ്യക്ഷത വഹിക്കും. 

 85 വർഷങ്ങൾക്ക് മുമ്പ് തുടക്കം കുറിച്ച മണക്കാല ഐപിസി ശാലേം സഭ, ഐപിസിയുടെ ആരംഭകാല സഭകളിൽ ഒന്നാണ്. സുവിശേഷീകരണ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന സഭ 45 ലക്ഷം രൂപ മുടക്കി 2000 ചതുരശ്ര അടി വിസ്തിർണ്ണത്തിലാണ് പാഴ്സനേജ് നിർമ്മിച്ചിരിക്കുന്നത്.