ഐപിസി ആലത്തൂർ സെൻ്റർ കൺവൻഷൻ ഫെബ്രു.19 മുതൽ
ആലത്തൂർ: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ആലത്തൂർ സെൻ്റർ കൺവെൻഷൻ ഫെബ്രു.19 വ്യാഴം മുതൽ 22 ഞായർ വരെ ഐപിസി ഹെബ്രോൻ ചർച്ച് ഗ്രൗണ്ടിൽ വൈകിട്ട് 6 മുതൽ നടക്കും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ഡേവി ജോസഫ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ ഷിജു ആൻ്റണി, ജിനു തങ്കച്ചൻ, അജി ബ്ലസിങ്ങ്, ഷിബിൻ ശാമുവേൽ, വർഗീസ് എബ്രഹാം, ആൻസി പൗലോസ് എന്നിവർ പ്രസംഗിക്കും. ഗോസ്പൽ സിംഗേഴ്സ് തൃശൂർ ഗാനശുശ്രൂഷ നിർവഹിക്കും.
20 ന് വെള്ളിയാഴ്ച രാവിലെ 10 മുതൽ പവർ കോൺഫറൻസ്, 21 ന് ശനിയാഴ്ച രാവിലെ 10 മുതൽ പവർ കോൺഫറൻസ്, 2 മുതൽ സോദരി സമാജം വാർഷികം, 22 ന് ഞായറാഴ്ച രാവിലെ 8.30 മുതൻ സംയുക്ത സഭായോഗം, ഉച്ചകഴിഞ്ഞ് സണ്ടേസ്ക്കൂൾ, പിവൈപിഎ വാർഷികം എന്നിവ നടക്കും. വിവരങ്ങൾക്ക്: ട്രഷറാർ ഷിജു മാത്യു - 88483 56153, പബ്ലിസിറ്റി കൺവീനർ പി.വി. ജോയ് - 99470 38950
Advertisement




























































































