ബ്ലസി സാംസൺ (48) നിര്യാതയായി

ബ്ലസി സാംസൺ (48) നിര്യാതയായി

ലെസ്റ്റർ: യുകെ ജീവിതമെന്ന സ്വപ്നം വിടരും മുൻപേ വാടിയ ലെസ്റ്ററിലെ സാംസൺ ജോണിന്റെ കുടുംബം കടന്നുപോകുന്നത് സമാനതകൾ ഇല്ലാത്ത പ്രതിസന്ധിയിലൂടെയാണ്. 

കോവിഡാനന്തര കാലത്ത് ബ്രിട്ടനിലേക്ക് കുടിയേറിയ ആയിരക്കണക്കിന് കെയറർമാരിൽ ഒരാളായിരുന്നു സാംസന്റെ ഭാര്യ ബ്ലെസ്സിയും. 2023 മാർച്ചിൽ യുകെയിൽ എത്തിയ ഇവർക്ക് വെറും 5 മാസം മാത്രമാണ് കെയർ ഹോമിൽ ജോലിചെയ്യാൻ കഴിഞ്ഞത്. നിരന്തരമായി അലട്ടിയിരുന്ന ആരോഗ്യപ്രശ്നങ്ങളാൽ NHS ചികിൽസയിലായിരുന്നു എങ്കിലും മൾട്ടിപ്പിൾ ഓർഗൻ ഫെയിലിയർ കാരണം സെപ്റ്റബർ 21 ന് ബ്ളസി മരണത്തിന് കീഴടങ്ങുകയായിരുന്നു.

17 ഉം 12 ഉം വയസ്സുള്ള രണ്ടു പെൺകുട്ടികൾ ഇവർക്കുണ്ട്. 

നാട്ടിൽ പോയി തക്കതായ ചികിത്സകൾ നടത്തി തിരിച്ചുവന്നു ജോലിയിൽ പ്രവേശിക്കണം എന്ന ആഗ്രഹം സഫലമാക്കാതെ ബ്ലെസ്സി അകാലത്തിൽ ജീവിതത്തോട് വിടപറഞ്ഞപ്പോൾ അവളുടെ ഭൗതിക ദേഹം നാട്ടിലെത്തിച്ച് മാതാപിതാക്കൾക്ക് അന്തിമോപചാരം അർപ്പിക്കാൻ അവസരം ഒരുക്കണം എന്ന സാംസന്റെ ആഗ്രഹം പൂർത്തീകരിക്കാൻ യു കെ മലയാളി സംഘടനകൾ പ്രവർത്തിച്ചു വരുന്നു.

തിരുവല്ല റാന്നി സ്വദേശിയായ ബ്ലസി നോർത്ത് ഇന്ത്യയിൽ വളർത്തപ്പെട്ട സാംസനുമായി കുടുംബമായി ജോലിയോടനുബന്ധിച്ച്, ഇൻഡോർ, മാംഗ്ലൂർ, സിലിഗുരി തുടങ്ങിയ വിവിധ ദേശങ്ങളിൽ വ്യത്യസ്ത സഭകളിലായി ആരാധിച്ചു പോന്നു. ഇംഗ്ലണ്ടിൽ ലെസ്റ്റർ പട്ടണത്തിൽ IPC ഗിൽഗാൽ സഭയിലും ഇംഗ്ലീഷ് സഭയിലുമായിരുന്നു.