ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് ഇവാഞ്ചലിസം ബോർഡ് കൺവെൻഷൻ നവം. 24 മുതൽ
മാവേലിക്കര: ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് ഇവാഞ്ചലിസം ബോർഡിന്റെ കൺവെൻഷനും സംഗീത വിരുന്നും നവം.24 മുതൽ 26 വരെ കല്ലുമല എംബി ഐടിസിക്ക് സമീപം ബിജു കോശി കളക്കാട്ട് കല്ലുപുരക്കൽ നസ്രത്ത് ഭവനാങ്കണത്തിൽ നടക്കും.
ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് മിനിസ്റ്റർ പാസ്റ്റർ തോമസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർമാരായ അനീഷ് തോമസ് റാന്നി, എബ്രഹാം പത്തനാപുരം, പ്രിൻസ് തോമസ് റാന്നി എന്നിവർ സന്ദേശം നൽകും. എല്ലാദിവസവും വൈകിട്ട് 6 മുതൽ 9 വരെയാണ് യോഗം.
സോനാ മാവേലിക്കര, ഡാനിയേൽ ജോർജ് ഇമ്മാനുവൽ, കെ ബി ടിജു ജോസ് എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
പാസ്റ്റർ ജെയിംസ് എബ്രഹാം, സുവി. ജസ്റ്റിൻ ജോർജ് കായംകുളം എന്നിവർ നേതൃത്വം നൽകും.

