ഐപിസി കലയപുരം സെൻ്ററിൻ്റെ ഉപവാസ പ്രാർത്ഥനയും ഉണർവ്വയോഗങ്ങളും തുടക്കമായി

ഐപിസി കലയപുരം സെൻ്ററിൻ്റെ ഉപവാസ പ്രാർത്ഥനയും ഉണർവ്വയോഗങ്ങളും തുടക്കമായി

കൊട്ടാരക്കര: ഐപിസി കലയപുരം സെന്ററിന്റെയും ഹെബ്രോൻ തിയോളജിക്കൽ കോളേജിന്റെയും  പത്താമത് വാർഷിക ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും ആഗസ്റ്റ് 27 മുതൽ 30 വരെ കലയപുരം ഹെബ്രോൻ ഹാളിൽ  നടക്കും. 

പ്രാരംഭ മീറ്റിങ്ങിൽ പാസ്റ്റർ ജി.ജോസഫ് കുട്ടി അധ്യക്ഷനായിരുന്നു. ചെയർമാൻ പാസ്റ്റർ തോമസ് എം കിടങ്ങാലിൽ ഉദ്ഘാടനം ചെയ്തു.

 പാസ്റ്റർമാരായ റെജി മാത്യു (കോട്ടയം) ,വിനിൽ ജോസഫ്, ബ്ലെസ്സി ജോബിൻ, ബൈജു ഉപ്പുതുറ, ബെഞ്ചമിൻ വർഗീസ്, തോമസ് എം കിടങ്ങാലില്‍ എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും. സംഗീത ശുശ്രൂഷകൾ സെന്റർ ക്വയർ നിർവഹിക്കും. ഓഗ.30 ന് ശനിയാഴ്ച നടക്കുന്ന മാസയോഗത്തോടുകൂടി മീറ്റിങ്ങുകൾ പര്യവസാനിക്കും. പാസ്റ്റർമാരായ ജോൺ വർഗീസ് ( കൺവീനർ), ഇ.ടി എബ്രഹാം, ജിജി ജോർജ് എന്നിവർ നേതൃത്വം നൽകും.