ദൈവജനം ദൈവരാജ്യത്തിന് മുൻഗണന നൽകി ജീവിക്കണം : പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ്
ഐപിസി ബെംഗളുരു സെന്റർ വൺ കൺവൻഷന് അനുഗ്രഹീത തുടക്കം
ചാക്കോ കെ തോമസ് ,ബെംഗളൂരു
ബെംഗളുരു: "ദൈവജനം ദൈവരാജ്യത്തിൻ്റെ വികസനവും വ്യാപ്തിയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരാകണമെന്ന് ഐപിസി കർണാടക സ്റ്റേറ്റ് പ്രസിഡൻറും ബാംഗ്ലൂർ സെൻറർ വൺ പ്രസിഡൻ്റുമായ പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് പ്രസ്താവിച്ചു. ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാർട്ടേഴ്സ് ഓഡിറ്റോറിയത്തിൽ ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളുരു സെന്റർ വൺ 19-മത് വാർഷിക കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ ലോകജനതയൊടൊപ്പം ക്രൈസ്തവ വിശ്വാസികളും ഒരുമിച്ച് മുന്നേറുന്ന സാഹചര്യത്തിൽ യഥാർഥ ക്രൈസ്തവർ ദൈവരാജ്യത്തിന് മുൻഗണന നൽകി പ്രവർത്തിക്കുന്നവരാകണം. ഓരോ പ്രാദേശിക സഭയിലും ദൈവരാജ്യ വികസനം മുൻനിർത്തിയുള്ള കാലോചിതമായ പദ്ധതികൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാസ്റ്റർ എബി ഏബ്രഹാം മുഖ്യ സന്ദേശം നൽകുന്നു
പാസ്റ്റർ സജീവ് ജോൺ അധ്യക്ഷനായിരുന്നു. പാസ്റ്റർ എബി ഏബ്രഹാം (പത്തനാപുരം) മുഖ്യ സന്ദേശം നൽകി. ഡിസ്ട്രിക്റ്റ് ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു.
ദിവസവും വൈകിട്ട് 6 മുതൽ സംഗീത ശുശ്രൂഷയും സുവിശേഷയോഗവും നടക്കും.
കൺവെൻഷനിൽ ഐപിസി മുൻ ജനറൽ സെക്രട്ടറി പാസ്റ്റർ.സാം ജോർജ് , പാസ്റ്റർ എബി ഏബ്രഹാം , പാസ്റ്റർ എബി തോമസ് (ചെന്നൈ) എന്നിവർ പ്രസംഗിക്കും.

19 വെള്ളി രാവിലെ 10 മുതൽ 1 വരെ ഉപവാസ പ്രാർഥനയും ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ സോദരി സമാജം സമ്മേളനം ശനിയാഴ്ച ന രാവിലെ 10 മുതൽ 1 വരെ പൊതുയോഗം ഉച്ചയ്ക്ക് 2.30- 4.30 വരെ സൺഡെസ്കൂൾ പി.വൈ.പി.എ വാർഷിക സമ്മേളനം സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ബെംഗളുരു സെന്റർ വൺ ഐ പി സി യുടെ കീഴിലുള്ള 23 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. തിരുവത്താഴ ശുശ്രൂഷയ്ക്ക് പാസ്റ്റർ.ഡോ.വർഗീസ് ഫിലിപ്പ് നേതൃത്വം നൽകും. ഞായറാഴ്ച ഉച്ചയോടെ കൺവൻഷൻ സമാപിക്കും.
പാസ്റ്റർ ജോർജ് ഏബ്രഹാം ( ജനറൽ കൺവീനർ), പാസ്റ്റർ ടി.എസ്.മാത്യൂ (സെൻ്റർ സെക്രട്ടറി), പാസ്റ്റർ സാം മാത്യൂ ( പബ്ലിസിറ്റി കൺവീനർ) എന്നിവർ കൺവൻഷന് നേതൃത്വം നൽകും.
advt


