പാസ്റ്റർ പി.സി ജോഷിയുടെ (ജോഷി പാണ്ടനാട് (68) സംസ്‌കാരം ഒക്ടോ.25 ന്
പട്ടിക്കാട് : ഐപിസി തൃശ്ശൂർ സൗത്ത് സെൻ്റർ പട്ടിക്കാട് സഭാ ശുശ്രൂഷകനും ഗാനരചയിതാവുമായ പതാരശ്ശേരിൽ പാസ്റ്റർ ജോഷി പാണ്ടനാട് ( പി.സി ജോഷി -68) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ രാത്രിയിൽ ഉണ്ടായ സ്ട്രോക്കിനെത്തുടർന്ന് ചികിത്സയിലായിരുന്നു. ആലപ്പുഴ പാണ്ടനാട് സ്വദേശിയാണ്.
സംസ്‌കാരം ഒക്ടോബർ 25 ന് ശനിയാഴ്ച രാവിലെ 9 ന് വിലങ്ങന്നൂർ ഐപിസി ബേർശേബ ചർച്ച് ഗ്രൗണ്ടിൽ ശുശ്രൂഷ ആരംഭിച്ച് 2 ന് കണ്ണാറ ശേഖേം സെമിത്തേരിയിൽ.
ഭാര്യ: ആലീസ് ജോഷി. മക്കൾ: ഷിലു ഷിബു, ഷിജോ ബിനു, ഷൈൻ സന്തോഷ്, മരുമക്കൾ: ഷിബു, ബിനു, സന്തോഷ്.
44 വർഷമായി കർത്തൃശുശ്രൂഷയിൽ കണ്ണൂർ, കോട്ടയം, മദ്രാസ് (24 വർഷം) എന്നിവിടങ്ങളിലും 2012 മുതൽ ഒറവുംപാടം, മുളയം, വരന്തരപ്പിള്ളി, വാൽക്കുളമ്പ്, എന്നിവിടങ്ങളിലും ആയിരുന്നു. മൂന്ന് വർഷമായി പട്ടിക്കാട് ഐപിസി സഭയുടെ ശുശ്രൂഷകനാണ്.
എത്ര നല്ലവൻ എന്നേശു നായകൻ...എന്ന പ്രശസ്ത ഗാനം ഉൾപ്പെടെ 75ൽ പരം ഗാനങ്ങളുടെ രചയിതാവാണ്. അവയ്ക്കെല്ലാം സംഗീതവും നൽകിയിട്ടുണ്ട്. 40 വർഷത്തെ ക്രൈസ്തവ ഗാനരംഗത്തെ പ്രവർത്തനങ്ങളെ മാനിച്ച് ക്രിസ്ത്യൻ മ്യുസിഷൻ ഫെല്ലോഷിപ്പ് (സിഎംഎഫ്) അദ്ദേഹത്തിന് ആദരവ് നൽകിയിരുന്നു.


