ഐപിസി നേര്യമംഗലം സെന്റർ കൺവെൻഷൻ ജനു. 11 ഇന്നു മുതൽ 

ഐപിസി നേര്യമംഗലം സെന്റർ കൺവെൻഷൻ ജനു. 11 ഇന്നു മുതൽ 

നേര്യമംഗലം: ഐപിസി നേര്യമംഗലം സെന്റർ കൺവെൻഷൻ ജനു. 11 വ്യാഴാഴ്ച വൈകിട്ട് ആറ് മണിക്ക് ആരംഭിക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഷാജി എം. പോൾ, റെജി ശാസ്താംകോട്ട, സുഭാഷ് കുമരകം, പാസ്റ്റർ ഡോ. മോനിസ് ജോർജ്ജ് എന്നിവർ പ്രസംഗിക്കും. സെന്റർ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ശനി രാവിലെ 10 മുതൽ ആരംഭിക്കുന്ന സോദരി സമാജം വാർഷിക മീറ്റിംഗിൽ വുമൺസ് ഫെലോഷിപ്പ് സ്റ്റേറ്റ് സെക്രട്ടറി സിസ്റ്റർ ജയമോൾ രാജു പ്രസംഗിക്കും. ഉച്ച കഴിഞ്ഞ് രണ്ട് മുതൽ ആരംഭിക്കുന്ന സണ്ടേസ്കൂൾ  പിവൈപിഎ സംയുക്ത വാർഷികത്തിൽ ബ്രദർ സജി മത്തായി കാതേട്ട്, ബ്രദർ ബേസിൽ അറയ്ക്കപ്പടി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. 

സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന സൗജന്യ തയ്യൽ പരീശീലനം പൂർത്തികരിച്ചവർക്ക് ഉള്ള സർട്ടിഫിക്കേറ്റ് വിതരണം 4.30ന് പാസ്റ്റർ സണ്ണി മാത്യുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് ജിജി ഷിജു ഉദ്ഘാടനവും സർട്ടിഫിക്കേറ്റ് വിതരണവും നടത്തും. രാഷ്ട്രീയ-സാമൂഹ്യ ഭരണതലത്തിലുള്ളവർ ആശംസകൾ അറിയിക്കും. ഞായർ രാവിലെ 7.30 -ന് സ്നാന ശുശ്രൂഷ നടക്കും. 9 മണിക്ക് ആരംഭിക്കുന്ന സെന്ററിന്റെ സംയുകത ആരാധനയിൽ തിരുവത്താഴ ശുശ്രൂഷ ഉണ്ടാകും.

പാസ്റ്റർമാരായ വത്സൻ പീറ്റർ, ജോസ് വർഗ്ഗീസ്, സഹോദരൻമാരായ ജോബി ഏബ്രഹാം, എൽദോസ് ഏബ്രഹാം എന്നിവർ കൺവെൻഷൻ കമ്മിറ്റിക്ക് നേതൃത്വം നൽകും.

Advertisement