ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ വൈപിഇ & സൺ‌ഡേ സ്കൂൾ ക്യാമ്പ് സെപ്. 15 മുതൽ

ചർച്ച് ഓഫ് ഗോഡ്  കേരള റീജിയൻ  വൈപിഇ & സൺ‌ഡേ സ്കൂൾ ക്യാമ്പ് സെപ്. 15 മുതൽ

വിൻസി തോമസ് കുമ്പനാട്

കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ സ്റ്റേറ്റ് വൈപിഇ & സൺ‌ഡേ സ്കൂൾ സംയുക്ത ക്യാമ്പ്  സെപ്റ്റംബർ 15 മുതൽ 18 വരെ നെടുങ്ങാടപ്പള്ളി ബഥേൽ ക്യാമ്പ് സെന്ററിൽ നടക്കും. 'ലക്ഷ്യത്തിലേക്ക് ഓടുക ' എന്നതാണ്  തീം. 

15 ന് രാത്രി സൺ‌ഡേസ്കൂൾ സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ കെ.കെ ജോൺസൻ ഉത്ഘാടനം ചെയ്യും പാസ്റ്റർ വിജോയ് ജോൺ അധ്യക്ഷത വഹിക്കും. 

ബൈബിൾ കലാ മത്സരങ്ങൾ, സെമിനാറുകൾ, സുവിശേഷ റാലി, മിഷൻ ചലഞ്ച്, മോട്ടിവേഷൻ ക്ലാസുകൾ, പപ്പറ്റ് ഷോ, ബ്ലഡ്‌ ഡോനേഷൻ, കിഡ്‌സ് കോർണർ തുടങ്ങിയവ നടക്കും.

റവ. ജോമോൻ ജോസഫ് (അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് ) റവ. എൻ.പി കൊച്ചുമോൻ, റവ. റോയ് മാത്യു ബാംഗ്ലൂർ,  അജി ജോർജ് വാളകം,  നെൽസൺ പീറ്റർ എന്നിവർ പ്രസംഗിക്കും.

ടിബിൻ തങ്കച്ചൻ, സാം പൂവച്ചൽ, ഷിജിൻ ഷാ, ജിസ്സൺ ആന്റണി എന്നിവർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 

ഗുഡ്ന്യൂസ് ലൈവ് യൂട്യൂബ് ചാനൽ തത്സമയ സംപ്രേക്ഷണം ചെയ്യും.

Advertisement

Advertisement