ഐപിസി പട്ടാമ്പി സെൻ്റർ 7 ദിന ഉപവാസ പ്രാർഥന ധോണിയിൽ
പട്ടാമ്പി: ഐപിസി പട്ടാമ്പി സെന്ററിലെ ഐപിസി കർമ്മേൽ ധോണി സഭയിൽ ജൂലൈ 20 മുതൽ 27 വരെ ഉപവാസ പ്രാർത്ഥന നടക്കും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ചാക്കോ ദേവസ്യ ഉദ്ഘാടനം ചെയ്യും. അഭിക്ഷിക്തരായ ദൈവദാസന്മാർ ശുശ്രൂഷിക്കും. സെൻ്ററിലെ ശുശ്രൂഷകമാർ നേതൃത്വം നല്കും.
24 ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സെന്ററിലെ ദൈവദാസൻമാരുടെ വർക്കേഴ്സ് മീറ്റിങ്ങും നടക്കുമെന്ന് സെന്റർ സെക്രട്ടറി ഇവാ.കെ.കെ. കുര്യാക്കോസ് അറിയിച്ചു.

