കൂർഗ് എറൈസ് ആൻഡ് ഷൈൻ ക്രൂസൈഡ് സമാപിച്ചു

കൂർഗ് : കൊടക് ജില്ലയിലെ പെന്തെക്കൊസ്ത് ചർച്ചസ് അസോസിയേഷനും ബാംഗ്ലൂർ വിക്ടറി ഇൻ്റർനാഷണൽ എ.ജി വേർഷിപ്പ് സെൻ്ററിൻ്റെയം നേതൃത്വത്തിൽ മാർച്ച് 28 മുതൽ 30 വരെ മടിക്കേരി കാവേരി ഹാളിൽ നടത്തിയ കൂർഗ് എറൈസ് ആൻഡ് ഷൈൻ ക്രൂസൈഡ് സമാപിച്ചു.
റവ.ഡോ.രവി മണി മുഖ്യ പ്രസംഗകനായിരുന്നു. മടിക്കേരി, വിരാജ്പേട്ട്, സോംവാർപേട്ട് എന്നീ മൂന്ന് താലൂക്കുകൾ ഉൾപ്പെടുന്ന കൊടക് (കൂർഗ്) ജില്ലയിൽ നടന്ന സുവിശേഷ യോഗത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത് രക്ഷയുടെ അനുഭവത്തിലേക്ക് വന്നു.
ചരിത്രത്തിൽ ആദ്യമായാണ് കൂർഗിൽ ദൈവവചന സന്ദേശവുമായി ഒരു ക്രൂസൈഡ് നടക്കുന്നത്. മൂന്നു ദിവസവും നടന്ന രോഗശാന്തി ശുശ്രൂഷയിൽ അനേകർക്ക് രോഗസൗഖ്യം ലഭിച്ചു.
കർണാടക മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവ് എ.എസ്. പൊന്നണ്ണ എംഎൽഎയും, കർണാടക സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗവും കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗവുമായ കോൺഗ്രസ് നേതാവ് മെറ്റിൽഡ ഡിസൂസ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
കൊടക് പെന്തെക്കൊസ്ത് ചർച്ചസ് അസോസിയേഷനിലെ പാസ്റ്റർമാർ ,വിക്ടറി എ.ജി ടീം, കോർഡിനേറ്റർ യു.എഡ്വിൻ എന്നിവർ നേതൃത്വം നൽകി.