ഐപിസി തൃശൂർ വെസ്റ്റ് സെന്ററിന് പുതിയ ഭാരവാഹികൾ 

ഐപിസി തൃശൂർ വെസ്റ്റ് സെന്ററിന് പുതിയ ഭാരവാഹികൾ 
പാസ്റ്റർ ടി. ഡി ബാബു, പാസ്റ്റർ എ. കെ. പൗലോസ്, ബ്രദർ കെ. എം പോൾ
ad
ad
ad

തൃശൂർ: ഐപിസി തൃശൂർ വെസ്റ്റ് സെന്ററിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഓഗസ്റ്റ് 16-ന് ഇളംതുരുത്തി ഹെബ്രോൺ ഹാളിൽ ചേർന്ന സെന്റർ ജനറൽ ബോഡി യോഗത്തിലാണ് അടുത്ത പ്രവർത്തനവർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്.

പാസ്റ്റർ അനീഷ് ജോർജ്,പാസ്റ്റർ ജെയ്സൺ ചുങ്കത്ത്, ലിജോ പൂമല,ലിന്റോ തോമസ്

പാസ്റ്റർ ടി.ഡി. ബാബു പ്രസിഡന്റായും പാസ്റ്റർ അനീഷ് ജോർജ് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർ എ.കെ. പൗലോസാണ് പുതിയ സെക്രട്ടറി. പാസ്റ്റർ ജെയ്സൺ ചുങ്കത്ത്, ലിജോ പൂമല എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും കെ.എം.പോളിനെ ട്രഷററായും തിരഞ്ഞെടുത്തു. പാസ്റ്റർ ലിന്റോ തോമസാണ് പുതിയ പബ്ലിസിറ്റി കൺവീനർ.