എറണാകുളത്ത് പാസ്റ്റേഴ്സ് ആൻ്റ് ലീഡേഴ്സ് കോൺഫ്രൻസ് സെപ്. 8-ന്; ബ്രദർ മോഹൻ സി. ലാസറസ് മുഖ്യസന്ദേശം നൽകും

എറണാകുളത്ത് പാസ്റ്റേഴ്സ് ആൻ്റ് ലീഡേഴ്സ് കോൺഫ്രൻസ് സെപ്. 8-ന്; ബ്രദർ മോഹൻ സി. ലാസറസ് മുഖ്യസന്ദേശം നൽകും
ad
ad
ad

വാർത്ത: പാസ്റ്റർ സുമൻ ജോർജ്

എറണാകുളം: എറണാകുളത്തുള്ള വിവിധ സഭകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പാസ്റ്റേഴ്സ് ആൻ്റ് ലീഡേഴ്സ് കോൺഫ്രൻസ് സെപ്റ്റംബർ 8 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ ഉദയംപേരൂരിലുള്ള ജീസസ് ഈറേഷൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ജീസസ് റിഡീംസ് ശുശ്രൂഷയുടെ സ്ഥാപകനായ ബ്രദർ മോഹൻ സി. ലാസറസ് സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകും.

അമ്പത് വർഷത്തിലേറെയായി ബഹുജന സുവിശേഷീകരണം, വിടുതൽ ശുശ്രൂഷകൾ, യുവജന ക്യാമ്പുകൾ, പ്രാർത്ഥനാ സമ്മേളനങ്ങൾ, പ്രസിദ്ധീകരണങ്ങൾ, മാധ്യമ ശുശ്രൂഷ എന്നിവയിലൂടെ ലോകശ്രദ്ധ നേടിയ ദൈവദാസനാണ് ബ്രദർ മോഹൻ സി. ലാസറസ്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി നാലുമവാടിയിലുള്ള പ്രാർത്ഥനാ ക്യാമ്പസിൽ ഓരോ ആഴ്ചയും ആയിരക്കണക്കിന് ആളുകളാണ് ഉണർവ്വ് പ്രാർത്ഥനയ്ക്കായി ഒത്തുകൂടുന്നത്. കൂടാതെ തെങ്കാശിക്കടുത്ത് നൂറിലധികം ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പ്രാർത്ഥനാ പർവ്വതം, ലോക രാഷ്ട്രങ്ങൾക്കും ഭാരതത്തിനും വേണ്ടി വിശ്വാസികൾക്ക് താമസിച്ച് പ്രാർത്ഥിക്കാനുള്ള സൗകര്യവും ഒരുക്കുന്നു.

പരിമിതമായ സീറ്റുകൾ മാത്രമുള്ളതിനാലും ഭക്ഷണക്രമീകരണങ്ങൾ ഉള്ളതിനാലും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം.

https://form.svhrt.com/6a60d3bd7722210ae34e16c8 എന്ന ലിങ്ക് വഴി രജിസ്ട്രേഷൻ നടത്താവുന്നതാണ്.

കോഓർഡിനേറ്റർമാരായ പാസ്റ്റർ എബി ഉമ്മൻ, പാസ്റ്റർ കുഞ്ഞുമോൻ ജോഷ്വ, പാസ്റ്റർ ജേക്കബ് നൈനാൻ, പാസ്റ്റർ ദീപു ജേക്കബ്, പാസ്റ്റർ ടി. ടി. ജേക്കബ്, പാസ്റ്റർ ബിജു തെക്കേമല, പാസ്റ്റർ പ്രദീപ് കോര എന്നിവർ കോൺഫ്രൻസിന് നേതൃത്വം നൽകും.

വിവരങ്ങൾക്ക്. 9447165211, 9249555333