ഐപിസി യുഎഇ റീജിയൻ വാർഷിക കൺവെൻഷൻ നവംബർ 13 മുതൽ
വാർത്ത: കൊച്ചുമോൻ അന്ത്യാരത്ത്
ഷാർജ: ദൈവസാന്നിധ്യത്തിൽ ആത്മീയ ഉണർവിനും പുതുക്കലിനും വഴിയൊരുക്കി ഇന്ത്യ പെന്തെകോസ്തു ദൈവസഭ ,യു.എ.ഇ റീജിയൻ കൺവെൻഷൻ 2025 നവംബർ 13 മുതൽ15 നടക്കും. എല്ലാ ദിവസവും വൈകുന്നേരം 7.30 മുതൽ 10 വരെ നടക്കുന്ന ഈ സമ്മേളനം, വിശ്വാസികളുടെ ഹൃദയങ്ങളിൽ പുതുമയുള്ള ആത്മീയ അനുഭവങ്ങൾ നല്കുമെന്ന് സംഘാടകർ അറിയിച്ചു.
കൺവെൻഷൻ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡോ.വിൽസൺ ജോസഫ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ.ഷാജി എം. പോൾ മുഖ്യപ്രഭാഷകനായിരിക്കും. ഡോ.ബ്ലെസൺ മേമനയുടെ നേതൃത്വത്തിൽ ഐപിസി യുഎഇ റീജിയൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.
നവംബർ 14 (വെള്ളി), 15 (ശനി) ദിവസങ്ങളിൽ രാവിലെ 10.30 മുതൽ 1 വരെ പ്രത്യേക മോർണിംഗ് മീറ്റിംഗുകളും സംഘടിപ്പിച്ചിട്ടുണ്ട്.


