സുവിശേഷ വയലിൽ അരനൂറ്റാണ്ട് പിന്നിട്ട് പാസ്റ്റർ ജോ കുര്യൻ: അനുമോദന സമ്മേളനം ഒക്ടോ. 25 ന്
സൗത്ത്ഓൾ/(യുകെ): സുവിശേഷ പ്രവർത്തനത്തിൽ തേജസേറിയ 50 വർഷങ്ങൾ പിന്നിട്ടുന്ന ചർച്ച് ഓഫ് ഗോഡ് യു കെ ക്രോസ്സ് കൾച്ചറൽ മിനിസ്ട്രീസ് ഡയറക്ടറും സൗത്ത്ഓൾ ചർച്ച് ഓഫ് ഗോഡ് സീനിയർ പാസ്റ്ററുമായ റവ ഡോ ജോ കുര്യന് സൗത്ത്ഓൾ ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ അനുമോദന സമ്മേളനം ഒക്ടോബർ 25 ന് വൈകിട്ട് 4.30 ന് (BST) നടക്കും.
ലണ്ടൻ സ്കൂൾ ഓഫ് മിനിസ്ട്രീസ് ആൻഡ് തീയോളജിയുടെ പ്രിൻസിപ്പാളും ചർച്ച് ഓഫ് ഗോഡ് യു കെ & ഇ യു മലയാളം സെക്ഷൻ ഡയറക്ടറും യൂറോപ്പ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റി (ഇ എം പി സി) ഡയറക്ടറുമാണ് പാസ്റ്റർ ജോ കുര്യൻ.
സൗത്ത്ഓൾ ഡോർമെർസ് വെൽസ് ലൈനിൽ നടക്കുന്ന സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് യൂറോപ്പ് / സി ഐ എസ് / മിഡിൽ ഈസ്റ്റ് ഫീൽഡ് ഡയറക്ടർ ഡോ സ്റ്റീഫൻ ഡാർനെൽ, എൻ റ്റി സി ജി ഇംഗ്ലണ്ട് & വെയിൽസ് അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് ക്ലേയോൺ ഗ്രാൻഡിസൻ, എൻ റ്റി സി ജി ഇംഗ്ലണ്ട് & വെയിൽസ് മുൻ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് എറിക്ക് ബ്രോൺ എന്നിവരും യുകെയിലെ മറ്റ് സഭാ ശുശ്രൂഷകരും പങ്കെടുക്കും.
വാർത്ത: ജെറിൻ ഒറ്റത്തെങ്ങിൽ




