ചങ്ങമ്പുഴ പ്രബന്ധ പുരസ്കാരം ലിസ ലാലുവിന്

ചങ്ങമ്പുഴ പ്രബന്ധ പുരസ്കാരം ലിസ ലാലുവിന്

കോഴിക്കോട്: കൊച്ചി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല കോളേജ് വിദ്യാർഥികൾക്കായി നടത്തിയ ചങ്ങമ്പുഴ പ്രബന്ധ മത്സരത്തിൽ കോഴിക്കോട് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ഗവേഷക വിദ്യാർഥി ലിസ ലാലു പുരസ്കാരം നേടി. 10,001 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം 10-ന് മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

'സമകാലിക മലയാള നോവൽ: ആഖ്യാന കലയും ഭാവുകത്വവും' എന്നതായിരുന്നു മത്സരവിഷയം. നേരത്തെ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും അവാർഡുകൾ നേടിയിട്ടുമുണ്ട്.

ചുങ്കത്തറ തടത്തിൽ വീട്ടിൽ ലാലുവിൻ്റെയും സുജയുടെയും മകളാണ് ലിസ. ഭർത്താവ് : നിലമ്പൂർ അഞ്ചനാട്ട് സവിൻ സണ്ണി. മകൾ: എൽസ സേറ സവിൻ.

തേഞ്ഞിപ്പലം ഐപിസി ഹെബ്രോൻ കാലിക്കറ്റ് യൂണിവേഴ്സി സഭാംഗമായ ലിസ പിവൈപിഎയിലും മറ്റു ആത്മീയ രംഗത്തും സജീവമാണ്.