മലയാളി പെന്തെക്കോസ്ത് അസോസിയേഷൻ: -യുകെ പ്രാർത്ഥനാ ദിനം ഒക്ടോ.11 ന് 

മലയാളി പെന്തെക്കോസ്ത് അസോസിയേഷൻ: -യുകെ പ്രാർത്ഥനാ ദിനം  ഒക്ടോ.11 ന് 

ഇംഗ്ലണ്ട് : MPA UK യുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ഉണർവ്വിനായി ഇംഗ്ലണ്ടിലെ വിവിധ പട്ടണങ്ങളിൽ  നടത്തക്കുന്ന ഏകദിന പ്രാർത്ഥനാ സംഗമം  ഒക്‌ടോബർ 11 ന്  ശനിയാഴ്ച രാവിലെ 11 മുതൽ ഉച്ചക്ക്‌ 2 വരെ ഗ്ലൗസെസ്റ്റർ പെന്തക്കോസ്തൽ ചർച്ചിന്റെ ആഭിമുഖത്തിൽ ഗ്ലൗസെസ്റ്റർ പട്ടണത്തിൽ നടക്കും. 

 MPA- UKയുടെ പ്രസിഡണ്ട് പാസ്റ്റർ ജെയിംസ് സാമുവേൽ ഉദ്ഘാടനം നിർവ്വഹിക്കും. പ്രയർ കോർഡിനേറ്റർ പാസ്റ്റർ ജോൺസൺ ജോർജ്ജ്  നേതൃത്വം നൽകും. ഏരിയ കോർഡിനേറ്റർ ബിനു കുഞ്ചുകുഞ്ഞു മീറ്റിംഗിന്റെ ക്രമീകരണങ്ങൾ നിർവ്വഹിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ പി.സി സേവ്യർ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ജിനു മാത്യു (സെക്രട്ടറി) , പാസ്റ്റർ ബിജു ഡാനിയേൽ ( ജോ. സെക്രട്ടറി), പാസ്റ്റർ റോജി രാജു (ട്രഷറർ) എന്നിവരും മറ്റ് അനുഗൃഹീത കർത്തൃദാസന്മാരും പങ്കെടുക്കും. രാജ്യത്തിന്റെ ഉണർവ്വിനും പട്ടണങ്ങളുടെ വിടുതലിനുമായി ക്രമീകരിക്കുന്ന ഈ മീറ്റിംഗിലേക്കു എല്ലാ ദൈവദാസന്മാരും ദൈവജനവും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

പാസ്റ്റർ ബിനു കുഞ്ഞുകുഞ്ഞ് : 07850239954

വാർത്ത : പോൾസൺ ഇടയത്ത്