മലപ്പുറം മേഖല വിമൻസ് ഫെലോഷിപ്പ് ഏകദിന സമ്മേളനം ശ്രദ്ധേയമായി

മലപ്പുറം മേഖല വിമൻസ് ഫെലോഷിപ്പ് ഏകദിന സമ്മേളനം ശ്രദ്ധേയമായി
ഡോ. കെ.പി സജികുമാർ മുഖ്യ സന്ദേശം നല്കുന്നു

നിലമ്പൂർ: മലപ്പുറം മേഖല വിമൻസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഐപിസി എടക്കര കർമേൽ ഹാളിൽ ഏകദിന സെമിനാർ നടന്നു. മേഖല പ്രസിഡണ്ട് ജാർലി ദേവസി അധ്യക്ഷ്യയായിരുന്നു.

ഐപിസി നിലമ്പൂർ നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ വർഗീസ് മാത്യു സെമിനാർ ഉദ്ഘാടനം ചെയ്തു. ഡോ. കെ.പി സജികുമാർ മുഖ്യ സന്ദേശം നല്കി. പ്രതിസന്ധികളുടെ ലോകത്ത് പകച്ച് നില്ക്കാതെ ദൈവത്തിലാശ്രയിച്ച് മുന്നേറുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. മികവുള്ളതും സഹോദരിമാർക്ക് ദിശാബോധം നൽകുന്നതുമായ സന്ദേശം ശ്രദ്ധേയമായിരുന്നു.

പാസ്റ്റർ വർഗീസ് മാത്യു  ഉദ്ഘാടനം ചെയ്തു  സംസാരിക്കുന്നു

സെക്രട്ടറി സിസ്റ്റർ സാലി പുന്നൂസ് റിപ്പോർട്ട് അവതരിപ്പിച്ചു. സിസ്റ്റർ ലിഷ കാതേട്ട് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. സ്റ്റേറ്റ് ജോ. സെക്രട്ടറി ലിസി വർഗീസ്, സാറമ്മാ ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു. 

ഹയർ സെക്കൻഡറി, എസ്എസ്എൽസി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും പ്രോൽസാഹന സമ്മാനവും നൽകി. അർഹരായ അഞ്ച് വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായവും നല്കി.

മേഖല പ്രസിഡണ്ട് ജാർലി ദേവസി അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു 

മലപ്പുറം മേഖല വിമൻസ് ഫെലോഷിപ്പ്  ഭാരവാഹികൾ

വൈസ് പ്രസിഡണ്ട് സിസ്റ്റർ ബെൻസി ബിജോയ് സ്വാഗതവും ട്രഷറർ ഓമന സജി കൃതജ്ഞതയും പറഞ്ഞു. 

ഡോ. സജി സി. ജേക്കബ്, പാസ്റ്റർ ടൈറ്റസ് തോമസ്, പാസ്റ്റർ ടി.എം ദേവസ്യ എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി.