തിരുവല്ലയിൽ യുപിഎഫ് സംയുക്ത കൺവൻഷന് അനുഗ്രഹീത തുടക്കം
തിരുവല്ല: വെസ്റ്റ് യുപിഎഫ് സംയുക്ത കൺവൻഷനും സംഗീതവിരുന്നിനും കാവുംഭാഗം ജികെ ആശുപത്രിക്ക് സമീപം തുണ്ടിയിൽ ഗ്രൗണ്ടിൽ അനുഗ്രഹീത തുടക്കം.
യുപിഎഫ് പ്രസിഡൻ്റ് പാസ്റ്റർ സജി ചാക്കോ ഉദ്ഘാടനം ചെയ്തു. ദൈവവചനം സമൂഹത്തിന് രൂപാന്തരം വരുത്തുന്നതും നന്മയെ പ്രഘോഷിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. ഏജി സഭ സൗത്ത് ഇന്ത്യ ജനറൽ സെക്രട്ടറി പാസ്റ്റർ കെ.ജെ.മാത്യു വചനഘോഷണം നടത്തി. വചനത്തിൻ്റെ ശക്തിയാൽ സമൂഹത്തിൻ്റെ അന്ധകാരത്തെ മാറ്റാൻ കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. റിവൈവൽ ചർച്ച് ഓഫ് ഇന്ത്യ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ വിനോജ് തോമസ് അധ്യക്ഷത വഹിച്ചു.
യുപിഎഫ് ക്വയറും തയിവാസ് മ്യൂസിക്ക് ബാൻഡും ഗാനശുശ്രൂഷ നടത്തി.
സംയുക്ത കൺവൻഷൻ 30ന് സമാപിക്കും. ഇന്നു (28) 10ന് സംയുക്ത ഉപവാസ-ഉണർവ് സമ്മേളനത്തിൽ പാസ്റ്റർ മാത്യു കെ. വർഗീസ് (പൊലീസ് മത്തായി) ശുശ്രൂഷിക്കും. പാസ്റ്റർ ബിനോയി മാത്യു അധ്യക്ഷത വഹിക്കും. 6.30ന് സുവിശേഷ സമ്മേളനത്തിൽ പാസ്റ്റർ അജി ആൻ്റണി വചനപ്രഭാഷണം നടത്തും.
വാർത്ത: ജോജി ഐപ്പ് മാത്യുസ്

