ജോയി താനവേലിൽ ഐപിസി എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ സൊസൈറ്റി പ്രസിഡണ്ട്

കോട്ടയം : ഐപിസി എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ സൊസൈറ്റി (IPCEWS) പ്രസിഡന്റായി ജോയി താനവേലിൽ നിയമിതനായി. 25 വർഷം പിന്നിടുന്ന ഐപിസി എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഐപിസി തിയോളജിക്കൽ സെമിനാരി കോട്ടയം (ഐപിസിടിഎസ്കെ).
ഐപിസി കേരള സ്റ്റേറ്റ് മുൻ ട്രഷററായിരുന്ന ജോയി താനവേലിൽ നിലവിൽ ഐപിസി ജനറൽ കൗൺസിൽ മെമ്പർ ആണ്. മുപ്പതിലധികം വർഷമായി ജനറൽ കൗൺസിൽ/ സ്റ്റേറ്റ് കൗൺസിൽ അംഗമായി പ്രവർത്തിക്കുന്ന ഇദ്ദേഹം ഐപിസി എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ സൊസൈറ്റി, ഐപിസി തിയോളജിക്കൽ സെമിനാരി കോട്ടയം എന്നിവയുടെ സ്ഥാപനത്തിന് മുമ്പിൽനിന്നു പ്രവർത്തിച്ചവരിൽ പ്രമുഖനാണ്. മലയാളീ പെന്തെക്കോസ്ത് സമൂഹത്തിലെ അറിയപ്പെടുന്ന സംഘാടകനും അൽമായ പ്രമുഖനുമായ ഇദ്ദേഹം ഐപിസി കോട്ടയം ഫിലാഡൽഫിയ സഭയുടെ മുൻ വൈസ് പ്രസിഡന്റും നിലവിൽ അസ്സോസിയേറ്റ് പാസ്റ്ററുമാണ്.
ഭോപ്പാലിലെ സുസമചർ സേവാ മണ്ഡലി IPCEWS-ന്റെ സഹകരണത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു സ്ഥാപനമാണ്. കൂടാതെ പ്രായമായവരെ താമസിപ്പിക്കുന്നതിനായി വാകത്താനത്ത് 'അസിസ്റ്റഡ് ലിവിംഗ് ഹോമിന്റെ' പണികൾ പുരോഗമിക്കുന്നുണ്ട്. മറ്റിതര സാമൂഹിക - ആത്മീയ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സൊസൈറ്റി നേതൃത്വം നൽകിവരുന്നു.
ഇന്ത്യയിലെ പ്രമുഖ തദ്ദേശീയ പെന്തക്കോസ്ത് പ്രസ്ഥാനമായ ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയിലെ റീജിയനുകളും, സഭകളും, വ്യക്തികളും ചേർന്ന് നേതൃത്വം നൽകുന്ന ഐപിസി എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ ഇതര പെന്തെക്കോസ്ത് വിഭാഗത്തിലെ അംഗങ്ങളും പ്രവർത്തിക്കുന്നുണ്ട്.
IPCEWS മറ്റുഭാരവാഹികളായി ഡോ. ഇടിച്ചെറിയാൻ നൈനാൻ (വൈസ് പ്രസിഡണ്ട്), കുര്യൻ ജോസഫ് (സെക്രെട്ടറി), പാസ്റ്റർ മോനി ചെന്നിത്തല (ട്രഷറർ), മാത്യു കെ (എസ്റ്റേറ്റ് മാനേജർ) എന്നിവർ പ്രവർത്തിക്കുന്നു.
Advertisement