യുവജന (യങ്ങ് അഡൽറ്റ്) ശുശ്രൂഷകനായി പാസ്റ്റർ ജീവൻ ഫിലിപ്പ് നിയമിതനായി
വാർത്ത: നിബു വെള്ളവന്താനം
ഫിലാഡൽഫിയ: ഐ.പി.സി ഹെബ്രോൻ ഫിലാഡൽഫിയ സഭയുടെ യുവജന (യങ്ങ് അഡൽറ്റ്) ശുശ്രൂഷകനായി പാസ്റ്റർ ജീവൻ ഫിലിപ്പ് നിയമിതനായി.
മിഷിഗണിലെ ക്രിസ്ത്യൻ ലീഡേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വേദശാസ്ത്രത്തിൽ ബിരുദവും ഗ്രാൻഡ് കാന്യൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സയൻസ് നഴ്‌സിംഗിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഫിലാഡൽഫിയ പെന്തക്കോസ്ത് സഭയുടെ യൂത്ത് ഡയറക്ടറായും ന്യൂയോർക്ക് പെന്തക്കോസ്ത് സഭയുടെ യൂത്ത് പാസ്റ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
റിവൈവൽ പ്രസംഗകൻ എന്ന നിലയിൽ അറിയപ്പെടുന്ന പാസ്റ്റർ ജീവൻ ഫിലിപ്പ് യങ്ങ് അഡൽറ്റ് ശുശ്രൂഷകളിൽ പ്രതിഭാധനനുമാണ്. ഭാര്യ: ബ്ലെസി. മക്കൾ: ജോസെക്, ജോസൈയ, ജിയാന
Advertisement








































































