ശുശ്രൂഷകന്മാർ സമ്പൂർണ്ണ സമർപ്പിതരാകണം: പാസ്റ്റർ ജോൺ തോമസ്
ശാരോൻ ഫെലോഷിപ്പ് ചർച്ച് തമിഴ്നാട് സ്റ്റേറ്റ് സമ്മേളനത്തിന് തേനിയിൽ തുടക്കമായി
തേനി: ശാരോൻ ഫെലോഷിപ്പ് ചർച്ച് തമിഴ്നാട് സ്റ്റേറ്റ് സമ്മേളനത്തിന് തേനിയിൽ തുടക്കമായി. അന്തർദേശീയ സെക്രട്ടറി പാസ്റ്റർ ജോൺ തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സഭാസ്ഥാപന പ്രവർത്തനങ്ങൾ വിജയിക്കണമെങ്കിൽ വളരുവാൻ സഹായിക്കുന്ന സർവ്വശക്തനായ ദൈവത്തിൽ ആശ്രയിച്ചേ മതിയാവൂ . ഈ സമഗ്ര സമർപ്പണം ഇല്ലാതെ നടുന്നവനും നനക്കുന്നവനും മാത്രമായി ഒന്നും ചെയ്യുവാൻ സാധിക്കുകയില്ല. സമ്പൂർണ്ണ സമർപ്പണത്തിനായിട്ടാണ് കർത്താവ് നമ്മെ ആഹ്വാനം ചെയ്യുന്നത് എന്നദ്ദേഹം ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു. പാസ്റ്റർ വെസ്ലി പരിഭാഷ നിർവഹിച്ചു.
പാസ്റ്റർ പീറ്റർ പല്ലടത്തിന്റെ പ്രാർത്ഥനയോടെ ആഗസ്റ്റ് 25ന് തേനി ജീസസ് ഗാർഡനിൽ ആരംഭിച്ച സമ്മേളനം മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ പി.വി. ചെറിയാൻ അധ്യക്ഷത വഹിച്ചു. പാസ്റ്റർ ടി.വൈ ജയിംസ് സ്വാഗതം ആശംസിച്ചു. തുടർന്നുള്ള സെഷനുകളിൽ സഭാ ഭാരവാഹികളായ പാസ്റ്റർമാർ എബ്രഹാം ജോസഫ്, ഫിന്നി ജേക്കബ് , വി.ജെ. തോമസ്സ് , കെ. വി. ഷാജു, സാം തോമസ്സ്, തോമസ് ചാക്കോ തുടങ്ങിയവർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം കൊടുക്കും.
പാസ്റ്റർമാരായ ജോർജ്ജ് മാത്യു, ബിനു ഏബ്രഹാം, ജോബി ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു. 27ന് സമാപിക്കും.
വാർത്ത: കെ.ജെ.ജോബ് വയനാട്



