നേതൃത്വം ഭരണം നയിക്കൽ

നേതൃത്വം എന്നാൽ ഭരണമല്ല നയിക്കലാണ്. അധികാരമല്ല, അനുനയമാണ്.ഇടിഞ്ഞും ശൂന്യവുമായി കിടന്ന യെരുശലേമിൻ്റെ പ്രതിരോധവും അഭിമാനവും ഉയർത്തുവാൻ നെഹമ്യാവ് ജനത്തോടു മതിൽപണിക്കായി ആഹ്വാനം ചെയ്തു.
'വരുവിൻ നാം യെരുശലേമിൻ മതിൽ പണിയുക' എന്ന് നെഹമ്യാവ് പറഞ്ഞപ്പോൾ 'നാം എഴുന്നേറ്റു പണിയുക' എന്ന് ആവേശപൂർവ്വം പറഞ്ഞുകൊണ്ട് ജനങ്ങൾ അയാളുടെ പിന്നിൽ അണിനിരന്നു ഉത്സാഹ ത്തോടെ പണിതുടങ്ങി. അവിടെ അധികാരത്തിന്റെ ശക്തി വെളിപ്പെടുകയല്ല, ഒരു ദർശനത്തിൻ്റെ പൂർത്തീ കരണത്തിലേക്കു ജനത്തെ ആകർഷിക്കുകയാണുണ്ടായത്. നെഹമ്യാവ് ദർശനത്തിന്റെ കാന്തികവലയത്തിലേക്കു
ജനത്തെ നയിച്ചു.
മഹാത്മാഗാന്ധി-ഭാരതീയർക്കു ഒരു പുതിയ രാഷ്ട്രീയ ദർശനം നൽകി. ക്ഷേമരാഷ്ട്രത്തിൻറെ ദർ ശനം. ജനകോടികൾ സ്വാതന്ത്ര്യസമരത്തിനായി ഗാന്ധിയുടെ പിന്നിൽ അണിനിരന്നു. ഗാന്ധിജി ജനത്തെ ഭരിക്കുകയല്ല നയിക്കുക ആയിരുന്നു.
ഇടയൻ ആടുകളെ ഭരിക്കയല്ല, മേയിക്കുകയാണ്. ശുശ്രൂഷകർ സഭയെ ഭരിക്കുകയല്ല നയിക്കുകയാണ്.
'നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിൻ ആട്ടിൻ കൂട്ടത്തെ മേയിച്ചു കൊൾവിൻ. നിർബന്ധത്താലല്ല,
ദൈവത്തിന് ഹിതമാംവണ്ണം മനഃപൂർവ്വമായും; ദുരാഗ്രഹത്തോടെയല്ല. ഉന്മേഷത്തോടെയും, ഇടവകകളുടെമേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല, ആട്ടിൻ കൂട്ടത്തിന് മാതൃകകളായിതീർന്നകൊണ്ടും അദ്ധ്യക്ഷത ചെയ് വിൻ." 1 പത്രോ. 5:2.3.
പ്രസ്ഥാനം എന്തിനായി നിലകൊള്ളുന്നു എന്ന് ഇന്നു രാവിലെ സ്നാനമേറ്റ വിശ്വാസിവരെ എല്ലാവരും അറിഞ്ഞിരിക്കണം. പ്രസ്‌ഥാനത്തിന്റെ വളർച്ച ഓരോ ശുശ്രൂഷകൻറെയും വിശ്വാസിയുടേയും വളർച്ചയാണെന്ന് അറിഞ്ഞിരിക്കേണം.
ഇത്തരം കാര്യങ്ങൾ നടക്കാനുള്ള സാഹചര്യവും സ്നേഹാന്തരീക്ഷവും സഭാതലത്തിൽ സൃഷ്‌ടിക്കുമ്പോഴാണ് നേത്യത്വത്തിൻറെ വൈശിഷ്ട്യം വെളിവാ കുന്നത്.
ശുശ്രൂഷകന് മാരാരും ശുശ്രൂഷകന്മാരായി ജനി ച്ചവരല്ല. മനുഷ്യരായി പിറന്നവരാണ്. മനുഷ്യർ കർമവിമുഖരല്ല. അവർക്കുകൂടെ പ്രയോജനമുള്ള കാര്യമാ ണെന്നറിയുമ്പോൾ നേട്ടങ്ങൾക്കായി കഠിന പ്രയത്നം ചെയ്യാൻ അവർ സന്നദ്‌ധരാകും.
വളരാനും ഉയരാനുമുള്ള ആഗ്രഹം എല്ലാവർക്കു മുണ്ട് . അതിന് സാദ്‌ധ്യതയുള്ള കാര്യങ്ങൾക്കായി മനുഷ്യർ സമർപ്പിതരാകും. നന്നായി ശുശ്രൂഷിക്കുന്നവക്ക് വളരാനും ഉയരാനും ഉള്ള സാധ്യതകൾ പ്രസ്ഥാന ത്തിലുണ്ടെന്ന് ബോദ്ധ്യപ്പെട്ടാൽമതി ലക്ഷ്യബോധത്തോടെ, സമർപ്പണത്തോടെ, വളരെയാളുകൾ ശുശ്രൂഷക ളിൽ വ്യാപൃതരാകും.
ദൈവസഭാശുശ്രൂഷകൻ ദൈവത്താൽ വിളിക്കപ്പെട്ട വനാണ്. ദൈവമാണ് അവന്റെ അത്യന്തികമായ പ്രതിഫലം. എങ്കിലും പ്രോത്സാഹനം ആവശ്യമുള്ള മനുഷ്യൻ എന്നനിലയിൽ അവന് പ്രോത്സാഹനവും ധൈര്യപ്പെടുത്തലും ആവശ്യമാണ്.
പുതിയ സ്ഥലത്ത് ത്യാഗപൂർവ്വം പ്രവർത്തിക്കുന്ന ശുശ്രൂഷകർക്കു പ്രത്യേക പരിഗണന പ്രസ്ഥാനത്തി ലുണ്ടാകേണം. ഓരോ വർഷവും ഏറ്റവും കൂടുതലാളുകളെ നേടുന്നവർക്കു അംഗീകാരവും ആദരവും നല് കുവാൻ സഭ ക്രമീകരണം ചെയ്യേണം. ദീർഘവർഷങ്ങൾ ശുശ്രൂഷാരംഗത്തു ആത്മാത്ഥതയോടെ അദ്ധ്വാനിച്ചവരെ പ്രത്യേകം മാനിക്കണം.
ബ്രിട്ടീഷ് കോളനികളിൽ സേവനമനുഷ്ഠിക്കുന്നവർ സാമ്രാജ്യത്തിനുവേണ്ടി ഉണ്ടാക്കിയ നേട്ടങ്ങൾക്കനുസരിച്ച് അവർ സ്വരാജ്യത്ത് മടങ്ങിയെത്തുമ്പോൾ പ്രത്യേക അംഗീകാരവും ആദരവും നല്‌കിയിരുന്നു. ഫ്രഞ്ചുകോളനികളിൽ സേവനമനുഷ്‌ഠിച്ചവർ (ഫാൻസിൽ മടങ്ങിയെത്തുമ്പോൾ അവഗണനയായിരുന്നു പ്രതിഫലം.
കാലക്രമത്തിൽ ഫ്രഞ്ചു കോളനികളേക്കാൾ ബ്രിട്ടീഷ് കോളനികൾ വളരുവാനും നിലനില്ക്കുവാനുമുള്ള പ്രധാനകാരണങ്ങളിലൊന്ന് ഇതായിരുന്നു.
പ്രയോജനപ്പെടുന്ന ഒരു ശുശ്രൂഷകനെ ഹൃദയംഗമായി അഭിനന്ദിക്കുവാനും ആദരിക്കുവാനും നേതൃത്വം മനസ്സുവച്ചാൽ അനേകശുശ്രൂഷകർ ഇപ്പോഴുള്ളതിനെക്കാൾ പ്രയോജനപ്പെടുമെന്നതിന് സംശയമില്ല. ആത്മീകരും സുവിശേഷത്തിന്റെ പങ്കാളിത്തം വഹിക്കുന്നവരുമായ വിശ്വാസികൾക്കു ശുശ്രൂഷകൻ പ്രത്യേക പരിഗണന നല്‌കണം. വളരെനേരം രഹസ്യപ്രാർത്ഥന നടത്തുന്ന വിശ്വാസികളെ കണ്ടെത്തി സഭയിൽ അവരെ ശുശ്രൂഷകളിൽ പങ്കാളികളാക്കി മാനിക്കേണം.
“നന്നായി ഭരിക്കുന്ന മൂപ്പൻമാരെ, പ്രത്യേകം വച നത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നെ ഇരട്ടി മാനത്തിന് യോഗ്യരായി എണ്ണുക, ' 1 തിമൊ, 5:17
'ഉഴുന്നവൻ ആശയോടെ ഉഴുകയും മെതിക്കുന്നവൻ പതംകിട്ടും എന്നുള്ള ആശയോടെ മെതിക്കയും വേണ്ടതാകയാൽ നമുക്കുവേണ്ടി എഴുതിയിരിക്കുന്നതത്രെ.' 1 കൊരി. 9:10.
'നിൻറെ അഭിവൃദ്‌ധി എല്ലാവർക്കും പ്രസിദ്ധമാ യിത്തീരേണ്ടതിന് ഇതു കരുതുക. ' 1 തിമൊ.4:15
Advertisement