സൺഡേസ്കൂൾ ലീഡേഴ്സ് കോൺക്ലേവ് ശ്രദ്ധേയമായി

സൺഡേസ്കൂൾ ലീഡേഴ്സ് കോൺക്ലേവ് ശ്രദ്ധേയമായി

ചെങ്ങന്നൂർ: ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂൾ പ്രസ്ഥാനം ഒരു നൂറ്റാണ്ട് പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായി മുളക്കുഴയിലെ കുക്കു സായിപ്പിൻ്റെ ബംഗ്ലാവിൽ സംഘടിപ്പിച്ച സൺഡേ സ്കൂൾ ലീഡേഴ്സ് കോൺക്ലേവ് ചരിത്രത്തിൻ്റെ ഭാഗമായി.

ചർച്ച് ഓഫ് ഗോഡ്, ഐ.പി.സി, എ.ജി മലബാർ, ശാരോൻ ഫെലോഷിപ്പ്, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്, ന്യൂ ഇന്ത്യ ബൈബിൾ ചർച്ച്, ഐ.പി.എ , ചർച്ച് ഓഫ് ഗോഡ് കല്ലുമല, സീയോൻ അസംബ്ലി, പി.എം.ജി ചർച്ച് തുടങ്ങിയ സഭകളുടെ സൺഡേസ്കൂൾ സംസ്ഥാന നേതൃത്വങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു.

ചർച്ച് ഓഫ് ഗോഡ് സൺഡേസ്കൂൾ പ്രസിഡൻ്റ് പാസ്റ്റർ വി.പി. തോമസിൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ഓവർസിയർ പാസ്റ്റർ വൈ. റെജി ഉദ്ഘാടനം ചെയ്തു. 

കേരളത്തിൽ പെന്തക്കോസ്ത് 100 വർഷം പിന്നിടുമ്പോൾ പുതുതലമുറയെ വിശ്വാസത്തിൽ നിലനിർത്തുവാൻ എന്തൊക്കെ പുതിയ സ്ട്രാറ്റജികൾ അവലംബിക്കണം, ബാലസൗഹൃദ സൺഡേ സ്കൂളും സഭയുമായി നമ്മുടെ സംവിധാനങ്ങളെ മാറ്റുവാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ കഴിയും, വിശ്വാസപ്രമാണ കൈമാറ്റങ്ങളിൽ സഭയുടെയും ശുശ്രൂഷകന്മാരുടെയും മാതാപിതാക്കളുടെ പങ്ക് എങ്ങനെ ഉറപ്പാക്കാൻ കഴിയും തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഡോ. ജയ്സൺ തോമസ്, (എഡുക്കേഷൻ ഡയറക്ടർ, ചർച്ച് ഓഫ് ഗോഡ്, മുളക്കുഴ), ഡോ. പി.ആർ.ഡി. പ്രഭു, (ക്രിസ്ത്യൻ എഡുക്കേഷൻ കൺസൾട്ടൻ്റ്, ബാംഗ്ലൂർ) ഡോ. ആനി ജോർജ് (പ്രിൻസിപ്പൾ, എഫ്.റ്റി.എസ്. മണക്കാല) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ഉത്തരാധുനിക യുഗത്തിലെ കുട്ടികൾക്കായി സഭാ വ്യത്യാസം ഇല്ലാതെ ഒന്നിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത സമ്മേളനം അംഗീകരിച്ചു. പാസ്റ്റർ നോബിൾ ജേക്കബ്, (പ്രിൻസിപ്പാൾ, മൗണ്ട് സയോൺ സെമിനാരി, മുളക്കുഴ), പാസ്റ്റർ സാലു വർഗീസ് (ചർച്ച് ഓഫ് ഗോഡ് സൺഡേസ്കൂൾ സ്റ്റേറ്റ് സെക്രട്ടറി) എന്നിവർ മോഡറേറ്റർമാരായിരുന്നു. 

Advertisement