ഐപിസി കുറവിലങ്ങാട് സെൻ്റർ കൺവൻഷൻ ജനു.29 മുതൽ
കോട്ടയം: കുറവിലങ്ങാട് ഐപിസി സെൻ്റർ 17മത് വാർഷിക കൺവൻഷൻ ജനുവരി 29 വ്യാഴം മുതൽ ഫെബ്രുവരി 1 ഞായർ വരെ തോട്ടുവ ജംഗ്ഷനിൽ നടക്കും.
പാസ്റ്റർ കെസി തോമസ്, പാസ്റ്റർ സുനിൽ വേട്ടമല, പാസ്റ്റർ അജി ആൻ്റണി, പാസ്റ്റർ കെ എ ഏബ്രഹാം, പാസ്റ്റർ സജു ചാത്തന്നൂർ, പാസ്റ്റർ തോമസ് മാത്യു ചാരുവേലിൽ, സിസ്റ്റർ ജയമോൾ രാജു, പാസ്റ്റർ ജോൺ റിച്ചാർഡ്, പാസ്റ്റർ സാം ദാനീയേൽ, പാസ്റ്റർ വൈ. അച്ചൻകുഞ്ഞ്, പാസ്റ്റർ രാജേഷ് ഏലപ്പാറ എന്നിവർ പ്രസംഗിക്കും.
30 ന് രാവിലെ 10 മുതൽ ഉപവാസ പ്രാർത്ഥനയും ഉച്ചയ്ക്ക് 2 മുതൽ വുമൺസ് ഫെലോഷിപ്പ് യോഗവും 31 ന് രാവിലെ 10 മുതൽ വാർഷിക മാസയോഗവും ഉച്ചയ്ക്ക് 2 മുതൽ വയോജന സമ്മേളനവും നടക്കും.
ഫെബ്രു.1 ന് ഞായറാഴ്ച പൊതുസഭായോഗവും കർത്തൃമേശയും നടക്കും. ഉച്ചയ്ക്ക് 2 മുതൽ സൺഡേസ്കൂൾ&പിവൈപിഎ സംയുക്ത വാർഷികവും നടക്കും. തിരുവനന്തപുരം ഹെവൻലി സിംങ്ങേഴ്സ് ആരാധന നയിക്കും.
വിവരങ്ങൾക്ക്:- പാസ്റ്റർ കെ ജെ മാത്തുക്കുട്ടി - +919446934028, പബ്ലിസിറ്റി കൺവീനർ : ഇവാ ജോയ് പി മാത്യു - +919947046470


