എസിജി സഹോദരി സമാജം പ്രവർത്തനോദ്ഘാടനം

എസിജി സഹോദരി സമാജം പ്രവർത്തനോദ്ഘാടനം

കുന്നംകുളം : അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഹോദരി സമാജം പ്രവർത്തനോദ്ഘാടനം സഭാ പ്രസിഡൻ്റ് പാസ്റ്റർ സാമുവേൽ പോൾ നിർവ്വഹിച്ചു. അയ്യംപറമ്പ് ഹോരേബ് ഹാളിൽ നടന്ന സമ്മേളനത്തിൽ സഹോദരി സമാജം പ്രസിഡൻ്റ് സിസ്റ്റർ പി.വി എൽസി അധ്യക്ഷത വഹിച്ചു.

സിസ്റ്റർ ഷീജാ ബാബു മുഖ്യപ്രഭാഷണം നടത്തി. പാസ്റ്റർ സി.ഡി ബോബി, പാസ്റ്റർ വിജോഷ് വിൽസൻ, പാസ്റ്റർ എം.ആർ ബാബു, ഇവാ ഡെന്നി പുലിക്കോട്ടിൽ എന്നിവർ സംസാരിച്ചു. സമാജം സെക്രട്ടറി ലിനി പ്രമോദ് മദ്ധ്യസ്ഥ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ട്രഷറർ എസ്ഥേർ വിൽസൻ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ഷിജാ സതീഷ് നന്ദിയും പറഞ്ഞു.