ക്രൈസ്തവർക്കെതിരായ അക്രമം: പ്രധാനമന്ത്രിയെ കാണും
ന്യൂഡൽഹി : രാജ്യത്ത് ക്രൈസ്തവർക്കെതിരായ അക്രമങ്ങ ളിൽ കേന്ദ്രവും സംസ്ഥാന സർക്കാരുകളും ഇടപെടണമെന്ന് കാത്തലിക് ബിഷപ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് മൂന്ന് തവണ വിഷയം ഉന്നയിച്ചതായി സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. അക്രമസംഭവങ്ങൾ തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയെ കാണാൻ വീണ്ടും സമയം തേടിയിട്ടുണ്ട്.
പല സംസ്ഥാനങ്ങളും മതപരിവർത്തന നിരോധന നിയമം നടപ്പാക്കുകയും അവയുപയോഗിച്ച് ക്രൈസ്തവർക്കെതിരെ നടപടി കളെടുക്കുകയും ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണ്. പാവപ്പെ ട്ടവർക്ക് ഭക്ഷണം നൽകുന്നതോ വിദ്യാഭ്യാസം നൽകുന്നതോ സ്കൂൾ നടത്തുന്നതോ മതപരിവർത്തനമല്ല. നിയമങ്ങളുപയോഗിച്ച് ക്രൈസ്തവരെ ദ്രോഹി ക്കാൻ ശ്രമിക്കുന്ന നടപടികൾ കേന്ദ്രം ചെറുക്കണം.
നിർബന്ധിത മതപരിവർത്തനത്തിന് ക്രൈസ്തവരും എതിരാണ്. സ്വാതന്ത്യ്രത്തിന്റെ സമയത്ത് 2.6 ശതമാനമുണ്ടായിരുന്ന ക്രൈസ്തവർ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പലരും പറയുന്നത് ക്രൈസ്തവ മതം പുതിയതാണ്, വിദേശത്തുനിന്ന് വന്നതാണ് എന്നാണ്. എന്നാൽ ക്രൈസ്തവ രാജ്യങ്ങൾ എന്നു പറയുന്ന പല യൂറോപ്യൻ രാജ്യങ്ങളും ക്രിസ്തുവിനെക്കുറിച്ച് കേൾക്കുന്നതിനു മുൻപ് ഭാരതത്തിൽ ക്രൈസ്തവരുണ്ട്. 2000 കൊല്ലത്തെ പാരമ്പര്യമുള്ള ക്രൈസ്തവ മതം ഇന്ത്യൻ മതം തന്നെയാണ്.
തിരിച്ചടിക്കാനുള്ള ശേഷി ക്രൈസ്തവർക്കില്ല, അതുകൊണ്ട് കൈകൂപ്പി യാചിക്കുന്നു. ദയവു ചെയ്ത് ന്യൂനപക്ഷത്തേയും ക്രിസ്ത്യൻ വിഭാഗത്തേയും സംരക്ഷിക്കൂവെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

