കുന്നംകുളം സെന്റർ പിവൈപിഎയ്ക്ക് പുതിയ ഭാരവാഹികൾ
കുന്നംകുളം: ഐപിസി കുന്നംകുളം സെന്റർ പിവൈപിഎയുടെ ജനറൽബോഡിയോഗം ജൂലൈ 27 ന് പോർക്കുളം രഹബോത്ത് ഹാളിൽ നടന്നു. പാസ്റ്റർ സാം വർഗീസ് (സെന്റർ മിനിസ്റ്റർ) അധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികളായി ഇവാ.സാം സി.കെ (പ്രസിഡന്റ്), ജെക്സിൻ ജോസ്(വൈസ് പ്രസിഡന്റ്), ജോയൽ അബ്രഹാം ചേലക്കര (സെക്രട്ടറി), മേബിൻ സി.കെ(ജോയിൻ്റ് സെക്രട്ടറി), ഫിലോമോൻ ജോയ് (ട്രഷറർ), ഇവാൻസ് സി വി(പബ്ലിസിറ്റി കൺവീനർ), ഷിൽട്ടൺ കെ ജോർജ് (താലന്ത് കൺവീനർ)എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ജോമോൻ, മോബിൻ മെൽക്കി, മെർവിൻ കെ. മാനസ്, ജിന്റോ ജോൺസൺ എന്നിവരെയും തിരഞ്ഞെടുത്തു.

