ഐപിസി പാലക്കാട് നോർത്ത് സെൻ്റർ കൺവൻഷൻ ഫെബ്രു.19 മുതൽ
പാലക്കാട്: ഐപിസി പാലക്കാട് നോർത്ത് സെൻ്റർ 34-മത് വാർഷിക കൺവെൻഷൻ ഫെബ്രു.19 വ്യാഴം മുതൽ 22 ഞായർ വരെ കരിമ്പ സെലിബ്രേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം. വി. മത്തായി ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായ ചെയ്സ് ജോസഫ്, പി.റ്റി. തോമസ് കോട്ടയം, സിസ്റ്റർ ബെൻസി ജോൺസൺ ആയൂർ എന്നിവർ പ്രസംഗിക്കും.
സെൻ്റർ സംഗീത ഗ്രൂപ്പായ അരോമ സിംഗേഴ്സ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സൺഡേ സ്കൂളിൻ്റെയും പിവൈപിഎയുടെയും സംയുക്ത വാർഷിക യോഗവും വിമൻസ് ഫെല്ലോഷിപ്പിൻ്റെ വാർഷിക യോഗവും നടക്കും.
പ്രസിഡൻ്റ് പാസ്റ്റർ എം.വി.മത്തായി, സെക്രട്ടറി പാസ്റ്റർ കെ.സിജു, ട്രഷറർ പാസ്റ്റർ ഫിന്നി മാത്യു, പബ്ലിസിറ്റി കൺവീനർ ഇവ.കെ.വി.അശോകൻ എന്നിവർ നേതൃത്വം നൽകും.
വാർത്ത: പാസ്റ്റർ തോമസ് ജോർജ്, വണ്ടിത്താവളം

