98 കാരൻ പിതാവും 61 കാരൻ മകനും ഒരേ ദിവസം സ്നാനം ഏറ്റു
വാർത്ത: കൊച്ചുമോൻ ആന്താര്യത്ത്
കീഴില്ലം : ഐപിസി അങ്കമാലി സെന്ററിൽ കീഴില്ലം ഐപിസി വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 98 വയസുള്ള കക്കോടിൽ വീട്ടിൽ യാക്കോബും മകൻ 61 വയസുള്ള എൽദോസും പാസ്റ്റർ ജോയ് യെഹെസ്കേൽ കൈ കീഴിൽ കർത്താവിനെ ജലത്തിൽ സാക്ഷീകരിച്ചു. യക്കോബയ ഓർത്തഡോക്സ് പശ്ചാതലത്തിൽ നിന്നും വന്ന പിതാവിന്റെയും മകന്റെയും സ്നാന ശേഷം സഭ ആരാധനയിൽ ഇവർ രണ്ടു പേരും പറഞ്ഞ സാക്ഷ്യം ഹൃദയസ്പർശിയായിരുന്നു.
കൊച്ചുമകൻ ബിബിൻ ദൈവ സഭയിലെ അംഗമാണ്. പാസ്റ്റർ ജോയ് യെഹെസ്കേൽന്റെയും കുടുംബത്തിന്റെ പ്രവർത്തനവും സെന്റർ മിനിസ്റ്റർ പാസ്റ്റർ റോയി ജോർജിന്റെയും പ്രോത്സാഹനവും പ്രാർത്ഥനയും കീഴില്ലം ദേശത്ത് അനേകം ആത്മക്കളെ നേടാൻ കഴിഞ്ഞു. പ്രിയ കുടുംബത്തിന്റെ നിലനിൽപ്പിനായി പ്രാർത്ഥിക്കാം.
Advertisement















































