തൃക്കണ്ണമംഗൽ ഏജിയിൽ ആത്മമാരി സംഗീതം സെപ്.19-ന്
കൊട്ടാരക്കര: തൃക്കണ്ണമംഗൽ ഏ.ജി. ചർച്ച് യുവജന വിഭാഗമായ സി.എ യുടെ ആഭിമുഖ്യത്തിൽ 'ആത്മമാരി' പ്രത്യേക ആത്മീയ സംഗമവും ഗാനസന്ധ്യയും സെപ്റ്റംബർ 19-ന് നടക്കും. വൈകിട്ട് 6 മുതൽ രാത്രി 9 വരെ സഭാങ്കണത്തിൽ വെച്ചാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
പാസ്റ്റർ ഷിബിൻ സാമുവൽ മുഖ്യസന്ദേശം നൽകും. ബ്രദർ സൈലസ് കെ. ദേവസ്യ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സഭാ ശുശ്രൂഷകൻ പാസ്റ്റർ പി.എം. സാമുവലിന്റെ അധ്യക്ഷതയിലും നേതൃത്വത്തിലുമാണ് യോഗം നടക്കുന്നത്.




