കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ നവം. 26 മുതൽ


കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ നവം. 26 മുതൽ
ad
ad
ad

വാർത്ത: പാസ്റ്റർ ഷിബുജോൺ ഗുഡ്ന്യൂസ് ലേഖകൻ

റാന്നി: 8-ാമത് കൊറ്റനാട് ഐക്യ പെന്തെക്കോസ്തത് കണ്‍വന്‍ഷന്‍ 2026 നവംബർ 26,27,28, തീയതികളില്‍ വൈകിട്ട് 6 മുതല്‍ 9 വരെ പുതുക്കുടി മുക്കില്‍ കിഴക്കനാലില്‍ ഇവ. സുനില്‍ തോമസിന്റെ ഭവനത്തിന് സമീപമുള്ള പന്തലില്‍  നടക്കും. യുപിഎഫ് പ്രസിഡന്റ് ഇവാ. മത്തായി തോമസ് (സുനില്‍ കിഴക്കനാലില്‍) ഉദ്ഘാടനം ചെയ്യും. യുപിഎഫ് സെക്രട്ടറി പാസ്റ്റര്‍ ഏബ്രഹാം ഷിബു തോമസ് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റര്‍ ജോയി പാറയ്ക്കല്‍,റവ. ഡോ.കെ.ജെ മാത്യു, ഡോ. ജേക്കബ് മാത്യു എന്നീ അനുഗ്രഹീതരായ ദൈവദാസന്മാര്‍ പ്രസംഗിക്കും. തിമഥി ട്യൂണ്‍സ് തിരുവല്ല ഗാനശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കും.

പാസ്റ്റര്‍ കെ.വി. ചാക്കോ, ഇവാ. മത്തായി തോമസ്, പാസ്റ്റര്‍ ഏബ്രഹാം ഷിബു തോമസ്, ഇവാ. തോമസ് ജോര്‍ജ്, പാസ്റ്റര്‍ ജോര്‍ജ് ഫിലിപ്പ്, ഇവാ. ജോബ് കെ. തോമസ് എന്നിവര്‍ നേതൃത്വം നല്‍കും.