ചർച്ച് ഓഫ് ഗോഡ് ഫെല്ലോഷിപ്പ് ഇൻ ഇന്ത്യ  ജനറൽ കൺവൻഷൻ   ഫെബ്രു.5 - 7 വരെ

ചർച്ച് ഓഫ് ഗോഡ് ഫെല്ലോഷിപ്പ് ഇൻ ഇന്ത്യ  ജനറൽ കൺവൻഷൻ   ഫെബ്രു.5 - 7 വരെ

വാഴൂർ: ചർച്ച് ഓഫ് ഗോഡ് ഫെല്ലോഷിപ്പ് ഇൻ ഇന്ത്യ 39- മത് ജനറൽ കൺവൻഷൻ CGFI ശാലേം ഗ്രൗണ്ടിൽ (പാലാ റോഡ്) ഫെബ്രു.5 - 7 (വ്യാഴം, വെള്ളി, ശനി) വൈകിട്ട് 5.30 മുതൽ നടക്കും.

ദൈവസഭാ പ്രസിഡൻ്റ് പാസ്റ്റർ ഷിജു ജേക്കബ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. പാസ്റ്റർ രാജു ആനിക്കാട്, പാസ്റ്റർ ഷമീർ കൊല്ലം, പാസ്റ്റർ ഷിബിൻ സമുവൽ എന്നിവർ പ്രസംഗിക്കും.

ഫെബ്രു. 6 ന് ഉച്ചകഴിഞ്ഞ് 2 മുതൽ ഇവാഞ്ചലിസം ബോർഡ്, ഫെബ്രു.7 ന് രാവിലെ10 ന് സോദരീ സമാജം, ഉച്ചകഴിഞ്ഞ് 2 ന് സിവൈഎഫ്  എന്നിവയുടെ സമ്മേളനം നടക്കും.

പാസ്റ്റർ പി.ടി.തോമസ്, സിസ്റ്റർ ശ്രീലേഖ മാവേലിക്കര, ഡോ. ജെയിംസ് വി. സഖര്യ എന്നിവർ പ്രസംഗിക്കും. ശാലേം ഗോസ്പൽ വോയ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഫെബ്രു.8 ന് ഞായറാഴ്ച വിശുദ്ധ ആരാധനയോട് കൂടി കൺവൻഷൻ പര്യാവസാനിക്കും.

Advertisement