കീത്തിലി എ.ജി ചർച്ച് വാർഷിക കൺവെൻഷൻ സെപ്. 5-ന്
ലീഡ്സ്: കീത്തിലി ഓതൻ്റിക് സിറ്റി അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ അഞ്ചാമത് വാർഷിക കൺവെൻഷൻ സെപ്റ്റംബർ 5 ശനിയാഴ്ച വൈകുന്നേരം 5.30 മുതൽ 8.30 വരെ നടക്കും. സീനിയർ പാസ്റ്റർ പോൾ യാനി ജയരാജ് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ റ്റി.എം.മാമച്ചൻ (ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ) മുഖ്യസന്ദേശം നൽകും.
റിവൈവൽ വോയ്സ് ലീഡ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സഞ്ജു റ്റി. ചാക്കോയാണ് കൺവെൻഷൻ കോർഡിനേറ്റർ.
2021-ൽ ആരംഭിച്ച സഭയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ചകളിൽ സഭാരാധന, സണ്ടേസ്കൂൾ, യൂത്ത് മീറ്റിംഗ്, ലേഡീസ് ഫെലോഷിപ്പ് എന്നിവയും നടന്നു വരുന്നുണ്ട്.





