കെ.ടി.എം.സി.സി സംഗീതസന്ധ്യ ഏപ്രിൽ 4ന്

കെ.ടി.എം.സി.സി സംഗീതസന്ധ്യ ഏപ്രിൽ 4ന്

കുവൈറ്റ് സിറ്റി :  കുവൈറ്റ്  ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.ടി.എം.സി.സി) ആഭിമുഖ്യത്തിലും ഗുഡ് ഏർത്ത് സഹകരണത്തിലും മോശ വത്സലം ശാസ്ത്രിയാർ  രചിച്ച  ഗാനങ്ങൾ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന സംഗീത സായാഹ്നം  ഏപ്രിൽ 4 വെള്ളിയാഴ്ച  6 മുതൽ  നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടക്കും. പഴയുടെ തനിമ നഷ്ടപ്പെടുത്താത് ഇന്നിന്റ തലമുറ ഏറ്റെടുത്ത    ഗാനങ്ങൾക്ക് വരികളും താളവും ഈണവും പകർന്നിട്ടുള്ള  വ്യക്തിയാണ് യശ്ശ ശരീരനായ മോശ വത്സലം ശാസ്ത്രിയാർ .
 
കെ.ടി.എം.സി.സി,  കെ.സി.സി,  മെൻസ് വോയിസ്   ആൻഡ് കോറൽ സൊസൈറ്റി, യൂത്ത് കോറസ്, വോയിസ് ഓഫ് ജോയ്, ഐ.പി.സി തുടങ്ങിയ ഗായക സംഘത്തോടൊപ്പം കുവൈറ്റിലെ പ്രശസ്തരായ ഗായകരും  ഗാനങ്ങൾ ആലപിക്കും.

Advertisement