ഐപിസി ആയൂർ സെന്റർ കൺവൻഷൻ ജനു. 22 -25 വരെ
ആയൂർ: ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ ആയൂർ സെന്ററിന്റെ 35 - മത് വാർഷിക കൺവൻഷൻ ജനുവരി 22 -25 വരെ ഐപിസി വയയ്ക്കൽ ഗിൽഗാൽ സഭാ ഹാളിന് സമീപം തയ്യാറാക്കിയിരിക്കുന്ന പന്തലിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി എബ്രഹാം ഉദ്ഘാടനം നിർവഹിക്കും.
പാസ്റ്റർ വിൽസൺ വർക്കി, പാസ്റ്റർ ജോസഫ് എബ്രഹാം (പൂവത്തൂർ), പാസ്റ്റർ കെ.ജെ.തോമസ് ( കുമളി), പാസ്റ്റർ ഷാജി എം. പോൾ (പവർ വിഷൻ), പാസ്റ്റർ സാം ജോർജ്ജ് (ഐപിസി മുൻ ജനറൽ സെക്രട്ടറി), പാസ്റ്റർ ബാബു തോമസ്, പാസ്റ്റർ ആൻസൺ പി.മാത്യു ( കൊല്ലം) എന്നിവർ പ്രസംഗിക്കും.
ആയുർ സെന്റർ ക്വയറിനോടൊപ്പം ഗായകരായ പാസ്റ്റർ ഇമ്മാനുവേൽ കെ. ബി, ബ്രദ. ജെഫിൻ ബി. ജോർജ്ജ്, സിസ്റ്റർ രമ്യ സേറാ ജേക്കബ് എന്നിവർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.
സെന്റർ എക്സിക്യൂട്ടീവ് ആയ പാസ്റ്റർ സണ്ണി എബ്രഹാം (സെന്റർ മിനിസ്റ്റർ) പാസ്റ്റർ വി. എസ്.ചെറിയാൻ (വൈസ് പ്രസിഡന്റ്) പാസ്റ്റർ ബിജുപനംന്തോപ്പ് (സെക്രട്ടറി ) റോബിൻ. ആർ.ആർ (ജോയിൻസെക്രട്ടറി) കെ.എസ്.ബേബി (ട്രഷറർ) എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നല്കും.
ജനറൽ കൺവീനർ പാസ്റ്റർ ബിജുമോൻ കിളിവയൽ നേതൃത്വം നൽകുന്ന കൺവീനേഴ്സ് വിപുലമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
വാർത്ത: ഇവാ. സബിൻ പി. സണ്ണി(പബ്ലി.കൺവീനർ)
Advt.






































Advt.
























