മല്ലപ്പള്ളി യുപിഎഫ് 22-ാമത് കൺവൻഷനും സംഗീത വിരുന്നും മെയ് 2 മുതൽ
മല്ലപ്പള്ളി : വിവിധസഭകളുടെ സംയുക്ത കൂട്ടായ്മയായ മല്ലപ്പള്ളി യുപിഫ് ൻ്റെ 22-മത് കൺവൻഷൻ മെയ് 2 മുതൽ 4 വരെ മങ്കുഴിപ്പടി തോപ്പിൽ ഗ്രൗണ്ടിൽ നടക്കും. പ്രസിഡന്റ് പാസ്റ്റർ ടി. വി. പോത്തൻ ഉദ്ഘാടനം ചെയ്യും. ഒരു മണിക്കൂർ ഗാനശു ശ്രൂഷ , ഒരു മണിക്കൂർ വചന ശുശ്രൂഷ എന്നതാണ് മല്ലപ്പള്ളി കൺവൻഷന്റെ പ്രത്യേകത.
പാസ്റ്റർമാരായ കെ. ജെ. തോമസ്, അജി ആന്റണി, അനീഷ് തോമസ്എന്നിവർ പ്രസംഗിക്കും. ഗാനശുശ്രൂഷയ്ക്ക് ഇമ്മനുവേൽ കെ. ബി, ലോർഡ്സൻ ആന്റണി, ഷിജിൻ ഷാ എന്നിവർ നേതൃത്വം നൽകും. സംസൺ തോമസ് നേതൃത്വം നൽകുന്ന പവ്വർ വിഷൻ ടീം ഓർക്കസ്ട്രാ നയിക്കും.
കൺവൻഷൻ ജനറൽ കൺവീനർമാരായ പാസ്റ്റർ ടി.എം. വറുഗീസ്, ഐസക്ക് തോമസ്, എന്നിവരുടെ നേതൃത്വത്തിൽ അമ്പതംഗ കമ്മറ്റി കൺവൻഷൻ്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

