ഐസിപിഎഫ് എറണാകുളം ക്യാമ്പ് ഏപ്രിൽ 13 മുതൽ 

ഐസിപിഎഫ് എറണാകുളം ക്യാമ്പ് ഏപ്രിൽ 13 മുതൽ 

കൊച്ചി: ഇൻ്റർ കൊളീജിയേറ്റ് പ്രയർ ഫെലോഷിപ്പ് (ഐസിപിഎഫ്) എറണാകുളം ചാപ്റ്ററിൻ്റെ ക്യാമ്പ് ഏപ്രിൽ 13 മുതൽ 15 വരെ അങ്കമാലി കറുകുറ്റി അസ്സിസി ശാന്തി കേന്ദ്രയിൽ നടക്കും.

"നല്ല പോരാട്ടം പോരാടുക, ഓട്ടം പൂർത്തിയാക്കുക, വിശ്വാസം നിലനിർത്തുക ("Good Fight, Finish the Race, keep the Faith" ) എന്നതാണ് ക്യാമ്പിൻ്റെ ചിന്താവിഷയം.

സുജിൻ എബ്രഹാം (ബാംഗ്ലൂർ),  ഡാനിയേൽ എബ്രഹാം (ബാംഗ്ലൂർ), ഡോ.സിനി ജോയ്സ് മാത്യു (എറണാകുളം), ഇവാ.അജി മർക്കോസ് (തൃശൂർ), ഇവാ. ഉമ്മൻ പി. ക്ലമെന്റ്സൺ (തിരുവല്ല) എന്നിവർ   ക്ലാസുകളെടുക്കും. 

14 വയസു മുതൽ 25 വയസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം.

ചർച്ചകൾ, സംഗീതം ആരാധന, വ്യക്തികത കൗൺസിലിംഗ്, ചോദ്യോത്തര സെഷനുകൾ,യുവജനങ്ങൾക്ക് ഈ കാലഘട്ടത്തിൽ വളരെ പ്രയോജനപ്പെടുന്ന ക്ലാസുകളും നടക്കും.

 വിവരങ്ങൾക്ക് സ്റ്റാഫ്‌ വർക്കർ മാനുവൽ ജോസഫ് - 9789109916