ദുരുപദേശത്തിനെതിരെ ജാഗ്രത: ഗുഡ്ന്യൂസ് സ്റ്റഡി സർക്കിൽ ഒരുക്കുന്ന ഓൺലൈൻ സംവാദം ജൂലൈ 30 ന്

ദുരുപദേശത്തിനെതിരെ ജാഗ്രത: ഗുഡ്ന്യൂസ് സ്റ്റഡി സർക്കിൽ ഒരുക്കുന്ന ഓൺലൈൻ സംവാദം ജൂലൈ 30 ന്

കോട്ടയം: ഒരിടവേളയ്ക്കു ശേഷം ദുരുപദേശങ്ങളുമായി വീണ്ടും ചിലർ രംഗപ്രവേശനം നടത്തിയതിൽ സഭാവിശ്വാസികളും ശുശ്രൂഷകരും വഞ്ചിതരാകാതെ ജാഗ്രതയുള്ളവരായിരിക്കണമെന്ന സന്ദേശം ഉയർത്തുന്നതിനു വേണ്ടി ഗുഡ്ന്യൂസ് സ്റ്റഡി സർക്കിൾ ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംവാദവും ക്ലാസും നടത്തുന്നു.

ജൂലൈ 30 ന് ബുധനാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 8.30 ന് സൂമിൽ നടക്കുന്ന സമ്മേളത്തിൽ ഈ വിഷയത്തെക്കുറിച്ച് വേദ പണ്ഡിതരും അദ്ധ്യാപകരും സംസാരിക്കും.

രക്ഷിക്കപ്പെട്ടവരിൽ ശാപം മാത്രമല്ല പാപവും തുടരുന്നുവെന്ന വ്യാഖ്യാനവുമായി വിശ്വാസ സമൂഹത്തെ വഴിതെറ്റിക്കുന്നവർക്കെതിരെയുള്ള ജാഗ്രതാ ക്ലാസും കൂടിയാണിതെന്ന് മുഖ്യ സംഘാടകരായ ഗുഡ്ന്യൂസ് ബഹ്റിൻ ചാപ്പ്റ്റർ ഭാരവാഹികൾ അറിയിച്ചു.

ഗുഡ്ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട് ഉദ്ഘാടനം നിർവ്വഹിക്കും. ഗുഡ്ന്യൂസ് ബഹ്റിൻ ചാപ്പ്റ്റർ പ്രസിഡണ്ട് പാസ്റ്റർ ബിജു ഹെബ്രോൻ അദ്ധ്യക്ഷത വഹിക്കും. പ്രമുഖ വേദാദ്ധ്യാപകരും  എഴുത്തുകാരുമായ പാസ്റ്റർ വി.പി. ഫിലിപ്പ്, പാസ്റ്റർ എ.റ്റി. ജോസഫ്, എന്നിവർ സംസാരിക്കും. 

ചില വർഷങ്ങൾക്കു മുമ്പ് പെന്തെക്കോസ്തു സഭയിലേക്ക് നുഴഞ്ഞുകയറിയ ശാപം മുറിക്കൽ എന്ന വിരുദ്ധോപദേശം വിശ്വാസസമൂഹത്തിന്റെ ശക്തമായ പ്രതിരോധത്തിന്റെയും പ്രതികരണങ്ങളുടെയും ഫലമായി ഒരു ട്രെൻഡ് എന്നപോലെ അപ്രസക്തമായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും പ്രസ്തുത ഉപദേശത്തെ പൊടി തട്ടിയെടുത്ത് ചിലർ രംഗപ്രവേശം ചെയ്തിരിക്കുകയാണെന്നും ഇതിനെതിരെ സഭാ നേതൃത്വം ശക്തമായി ഇടപെടണമെന്നും ഇത്തരക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ലോകമെമ്പാടുമുള്ള പെന്തക്കോസ്ത് എഴുത്തുകാരുടെയും പത്രപ്രവർത്തകരുടെയും സംഘടനയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്തു മീഡിയ അസോസിയേഷൻ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു.

ഈ സന്ദർഭത്തിലാണ് വായനക്കാരുടെ അഭ്യർത്ഥന മാനിച്ച് ഗുഡ്ന്യൂസ് ഇത്തരം ക്ലാസുകൾ സംഘടിപ്പിക്കുന്നത്. സൂം ഐഡിയിലൂടെ താൽപര്യമുള്ളവർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക്: 94473 72726, +91 80898 17471

Click https://us02web.zoom.us/j/82186177220?pwd=Ar0W3bsCeSgGEC8V6GHQneSaqMaY6g.1 

Meeting ID: 821 8617 7220

Passcode: 1234

Advertisement